"വലിയതുറ പാലം"

"വലിയതുറ പാലം"
"വലിയതുറ പാലം"
"വലിയതുറ പാലം"

രായിതുറ, രാജാത്തുറ എന്നപേരിൽ അറിയപ്പെട്ടിരുന്ന ആയിരത്തിലേറെ വർഷം പഴക്കമുള്ള "വലിയതുറ". Great Harbour എന്ന നിലയിൽ വലിയതുറ പണ്ടുമുതൽക്കേ പ്രസിദ്ധമായിരുന്നു. ഇപ്പോൾ കാണുന്ന ഈ പാലം അത് രണ്ടാമതായി നിർമ്മിച്ചതാണ്, (അതിലേക്കു പിന്നീട് വരാം)

വലിയതുറപാലം, കൊല്ലവർഷം 1000മാണ്ടിൽ അതായത് AD1825ൽ മഹാറാണി ഗൗരി പാർവതി ബായിയുടെ ഭരണകാലത്താണ്, ശംഖുമുഖം പാലം പണിയിച്ചത് എന്നാണ് രേഖകൾ, വലിയതുറപാലം എന്നല്ല ശംഖുമുഖം പാലം 1000മാണ്ടിൽ പണിയിച്ചു എന്നാണ് രേഖകളിൽ പ്രതിപാദിക്കുന്നത്. ആർകൈവ്സ് വകുപ്പ് മ്യൂസിയംഹാളിൽ 1991ഫെബ്രുവരിയിൽ സങ്കടിപ്പിച്ച പുരാണചരിത്ര പ്രദർശനത്തിൽ, "ഓലക്കെട്ട് -12ൽ - ശംഖുമുഖം പാലം ആയിരാമാണ്ടിൽ പണികഴിപ്പിച്ചു എന്നാണ് ഉള്ളത്.

കപ്പലുകൾ നൂറ്റാണ്ടുകാലം മുതൽക്കുതന്നെ ഇവിടെ അടുത്തിരുന്നു.
അക്കാലത്തു ഗതാഗതസൗകര്യം കുറവായതിനാൽ വിഴിഞ്ഞം തുറമുഖത്തേക്കാൾ സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നത് ഇവിടെയാകാനാണ് സാധ്യത എന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു.
രണ്ടായിരം വർഷങ്ങൾക്കു മുന്നേ "കണ്ടുകെട്ടാൻ തുറയിൽ"(ഇപ്പിഴത്തെ പൂന്തുറ) വിദേശനൗകകൾ വന്നിരുന്നതായും വാണിജ്യവ്യാപാരങ്ങൾ നടത്തിയിരുന്നതായും ചരിത്രം.
പിന്നീടുള്ള കാലത്ത് ആ പാലം പുതുക്കിപ്പണിയുകയുണ്ടായി, ആലപ്പുഴഹാർബർ പൊളിച് സാധനസാമഗ്രികൾ ഇവിടെയെത്തിച്ചായിരുന്നു പാലത്തിന്റെ നവീകരണം നടത്തിയത്. വലിയതുറയിൽ പാലം നിലനിൽക്കുന്ന സമയംതന്നെ ശംഖുമുഖത്ത്‌ കാവൽമാടം നിലനിന്നിരുന്നു. പ്രകൃതിദത്തമായിത്തന്നെ വളരെ ആഴംകൂടിയ ഭാഗമാണ് ഇവിടം മുതൽ വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിലും.

കൊല്ലവർഷം 1013ൽ(AD1838) ഉത്രംതിരുനാൾമഹാരാജാവ് ശംഖുമുഖത്ത് എഴുന്നള്ളിയ സമയം വലിയതുറയിൽ ഒരു കപ്പൽ കാണുകയുണ്ടായി, എന്താണെന്ന് അറിയാനുള്ള അന്വേഷണത്തിനൊടുവിൽ വിക്ടോറിയ മഹാറാണിയുടെ ജൂപിറ്റർ എന്ന യുദ്ധകപ്പലാണ് അതെന്നും,സിലോണിലേയ്ക്ക് (ശ്രീലങ്ക) പോകുന്നവഴിയിൽ കുടിവെള്ളത്തിന്റെ ധൗർലഭ്യത നേരിട്ടതിനാൽ വലിയതുറയിലേക്ക് കപ്പൽ അടുപ്പിക്കുകയായിരുന്നു.
King solomon സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യത്തിനായി ഇവിടെ പണ്ടുകാലത് എത്തിയിരുന്നു.

മഹാറാണി ഗൗരി പാർവതീബായിയുടെ (കൊല്ലവർഷം 990-1004)  ഭരണകാലത്താണ് വെങ്കിട്ടരായർ ദിവാൻജിയായി അധികാരമേറ്റത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പരവൂർകായലിനെയും-കൊല്ലം കായലിനെയും ബന്ധിപ്പിക്കുന്ന മറ്റൊരുതോടും വെട്ടിച്ചത്.1814ൽ തുടങ്ങിയ ഈ പണികൾ മൂന്നുവർഷം കൊണ്ട് പൂർത്തിയായി.ഇതോടനുബന്ധിച്ചാവണം വലിയതുറപാലത്തിന്റെ പണികൾ പൂർത്തിയായതും.1111-ൽ (1936) ശംഖുമുഖത്ത് യൂറോപ്പിൽ നിന്നും ഒരുകപ്പൽ വന്നിരുന്നതായി രേഖകളുണ്ട്. സ്വാതിതിരുനാളിന്റെ രാജാവാഴ്ചയ്ക്ക് മുന്നേതന്നെ പാലം പണി പൂർത്തിയാക്കിയിരുന്നു. AD1872ൽ റെയിൽവേline വലിയതുറ വ്യാപിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും വിശ്വാസയോഗ്യമല്ല.

1946-47ൽ തിരുവനന്തപുരം, മറക്കാൻ കഴിയാത്ത ഒരുസംഭവത്തിനു സാക്ഷിയായി. വളരെയധികം വേഗത്തിലെത്തിയ 's.s.Pandit'
എന്ന കപ്പൽ, പാലത്തിൽ വന്നിടിച്ചു വലിയതുറകടൽപ്പാലം തകർന്നു, വളരെയധികം ഭീമാകാരമായ ശബ്ദം ആയിരുന്നത്രേ അന്നു അനുഭവപ്പെട്ടത്. ഇടിച്ച കപ്പൽ കാണാൻ ഓടിക്കൂടിയ പലരും അപകടത്തിൽപ്പെട്ടു,
പിന്നീടാണ് 1952-ൽ ഇപ്പൊക്കാണുന്ന പുതിയപാലം കുറച്ചുമാറി പണിയാരംഭിച്ചത്. 1956ഒക്ടോബർ ഒന്നിന് പുതിയ പാലത്തിന്റെ ഉൽഖാടനം നിർവഹിചക്കുകയുണ്ടായി. പഴയ പാലത്തിന്റെ അവശിഷ്ട്ടങ്ങൾ ഇപ്പോഴും പുതിയപാലത്തിനരികിലായി നിലകൊള്ളുന്നു, പല തെളിഞ്ഞ അന്തരീക്ഷത്തിലും അവ ദൃശ്യമാകുന്നു.  ഈയടുത്ത കാലത്ത് പുതിയ പാലത്തിനു കൈവരികൾ സ്ഥാപിക്കുകയുണ്ടായി.

തിരുവനന്തപുരത്ത് ജീവിക്കുന്ന ഓരോരുത്തരും പോയി കാണേണ്ട ഒന്നുതന്നെയാണ് ഗദകാല സ്മരണകൾ ഉള്ളിലൊതുക്കി കടലിന്റെ ആഴങ്ങളിൽ ഇപ്പിഴും നിലനിൽക്കുന്ന പഴയപാലത്തിന്റെ അവശിഷ്ട്ടങ്ങൾ...
ഓരോരുത്തരും കാണേണ്ടത് തന്നെയാണ് ഇവിടെനിന്നുള്ള സൂര്യാസ്തമയ കാഴ്ചയും....

ഈയിടെയായി തുടരെയുള്ള കടൽക്ഷോഭത്താൽ പാലത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുകയാണ്...