UNION BUDGET 2019;പ്രധാന പ്രഖ്യാപനങ്ങള്‍

2019ലെ സമ്ബൂര്‍ണ്ണ പൊതു ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

UNION BUDGET 2019;പ്രധാന പ്രഖ്യാപനങ്ങള്‍

2019ലെ സമ്ബൂര്‍ണ്ണ പൊതു ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ് ...

1. ഇന്ത്യയുടെ സമ്ബദ് ഘടന 2.7 ട്രില്യന്‍ ഡോളറായി വളര്‍ന്നു. അടുത്ത സാമ്ബത്തിക വര്‍ഷങ്ങളില്‍ അത് 5 ട്രില്യന്‍ ഡോളറായി വളര്‍ച്ച നേടും.
2. രാജ്യത്ത് ഇതുവരെ 210 കിലോമീറ്റര്‍ മെട്രോ റെയില്‍ സര്‍വ്വീസ് ആരംഭിച്ചു. അടുത്ത സാമ്ബത്തിക വര്‍ഷം 300 കിലോമീറ്റര്‍ മെട്രോ റെയില്‍ സര്‍വീസ് പുതിയതായി ആരംഭിക്കും. 3. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ ഒരു ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് സംവിധാനം നടപ്പിലാക്കും.
4. ഇലക്‌ട്രിക്കല്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനായി 20,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
5. 2022 ല്‍ 1.95 കോടി വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കും.
6. ചെറുകിട വ്യാപാരികള്‍ക്ക് പുതിയതായി പ്രധാനമന്ത്രി കരം യോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 7. MSME വായ്പയ്ക്ക് 350 കോടി രൂപ അനുവദിച്ചു.
8. 2030 വരെ ഇന്ത്യന്‍ റെയില്‍വേ വികസനത്തിന് 50 ലക്ഷം കോടി രൂപ ചെലവഴിക്കും.
9. വാടകനിയമം പുതുക്കി മാതൃകാ വാടകനിയമം കൊണ്ടുവരും.
10. രാജ്യത്ത് ഒന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് കൊണ്ടുവരും.
11. 2022നകം എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ഗ്യാസും വൈദ്യുതിയും ലഭ്യമാക്കും.
12. തേന്‍, മുള, ഖാദി മേഖലയ്ക്ക് 100 ക്ലസ്റ്ററുകള്‍ പുതിയതായി ഉണ്ടാക്കും.
13. ജലസ്രോതസുകളുടെ പരിശീലനത്തിനും വിതരണത്തിനും ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കും.
14. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും.
15. രാജ്യത്തെ ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും.
16. ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് 2% നികുതി ഇളവ് നല്‍കും.
17. കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരീശീലന പദ്ധതി.
18. സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് മാത്രമായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കും.
19. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ വേണ്ടി 400 കോടി രൂപയുടെ പദ്ധതി.
20. ചെറുകിട- ഇടത്തരം വ്യവസായ പദ്ധതികള്‍ക്ക് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു.
21. തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച്‌ " 4 " അടിസ്ഥാന മേഖലകളായി തിരിക്കും.
22. പ്രധാനമന്ത്രി സടക് യോജനവഴി 1.25 . ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും.
23. സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ - സ്വയം സഹായസംഘങ്ങളിലെ സ്ത്രീകള്‍ക്ക് -5000 രൂപയുടെ ഓവര്‍ ട്രാഫ്റ്റ്. ഒരു സ്വയം സഹായസംഘത്തിലെ ഒരു വനിതയ്ക്ക് ഒരു ലക്ഷം വായ്പ.