ഉംപുൻ ചുഴലിക്കാറ്റ് ഉച്ചയോടെ തീരംതൊടും; കനത്ത ജാഗ്രതയിൽ സംസ്ഥാനങ്ങള്‍

സൂപ്പര്‍ സൈക്ലോണായി മാറിയ കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഉംപുൻ ചുഴലിക്കാറ്റ് ഉച്ചയോടെ തീരംതൊടും; കനത്ത ജാഗ്രതയിൽ സംസ്ഥാനങ്ങള്‍

പശ്ചിമ ബംഗാളില്‍ രൂപപ്പെട്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്നു ഉച്ചയോടെ തീരം തൊടും. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായ ഉംപുൻ ശക്തികുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായത് ആശ്വാസ വാര്‍ത്തയാണ്. നിലവില്‍ തീരത്തു നിന്ന് 180 കിലോമീറ്റര്‍ അകലയെയാണ് ഉംപുൻ ചുഴലിക്കാറ്റിൻ്റെ സ്ഥാനം. കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ പരക്കെ മഴ ലഭിക്കുന്നുണ്ട്.ശക്തി കുറഞ്ഞെങ്കിലും ഗുരുതരമായ ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ ദിഗ ദ്വീപിൻ്റെയും ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകളുടെയും മധ്യത്തിൽ സുന്ദര്‍ബൻ പ്രദേശത്ത് കര തൊടുമെന്നാണഅ പ്രവചനം. ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് പ്രദേശത്ത് സാധ്യതയുണ്ടെന്ന് ഐഎംഡി പറയുന്നു.

സ്ഥിതി ഗുരുതരമാകാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് എൻഡിആര്‍എഫ് ചീഫ് എസ് എൻ പ്രധാൻ മാധ്യമങ്ങളോടു പറഞ്ഞു.