ലോക്‌സഭയിൽ എറണാകുളം റയിൽവേ സോണിനായി തിരുവനന്തപുരം എം.പി

തല്ലു കൊല്ലാൻ ചെണ്ടയും കാശ് വാങ്ങാൻ മാരാരും എന്നത് ഓർത്ത് പോകും തിരുവനന്തപുരം എം.പി യുടെ പോക്ക് കണ്ടാൽ...

ലോക്‌സഭയിൽ എറണാകുളം റയിൽവേ സോണിനായി തിരുവനന്തപുരം എം.പി
Dr. Sasi Taroor MP, Trivandrum

തിരുവനന്തപുരം ജില്ലയിൽ  പ്രേതാലയം പോലെ ഒരു കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍...! സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന തിരുവനന്തപുരം സെന്‍ട്രല്‍, നേമം ടെര്‍മിനലുകൾ ...! തുടങ്ങിയവയൊക്കെ വികസനം കാത്ത് കിടക്കാൻ തുടങ്ങീട്ട് കാലങ്ങളായി...  കേന്ദ്രസർക്കാർ വാരിക്കോരി കൊടുത്തിട്ടും സംസ്ഥാന സർക്കാരിൽ നിന്നും വികസന കാര്യങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക  അലംഭാവം തിരുവനന്തപുരത്തെ തലസ്ഥാന നഗാരിക്കൊത്ത പ്രൗഢിയും സംവിധാവങ്ങളും ഇല്ലാതെ ജനജീവിതം ദുസ്സഹം ആക്കി മാറ്റുന്നു. അതിനിടയിൽ ആണ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ 754 ആം നമ്പർ ചോദ്യവുമായി  തിരുവനന്തപുരം കടന്നു വരവ്.  എറണാകുളം ആസ്ഥാനമായി റയിൽവേ സോൺ  വരുന്നുണ്ടോ എന്ന ആശങ്കയിൽ ആണ് അദ്ദേഹം. തിരുവനന്തപുരത്തു ഇപ്പോള്‍ തന്നെ റയില്‍വേ ഡിവിഷന്‍ ആസ്ഥാനം ഉള്ളപ്പോള്‍ സോണ്‍ വരികയാണെങ്കില്‍ പുതിയ ഒരു സ്ഥലത്ത് ആസ്ഥാനത്തിന്‍റെ ആവശ്യം എന്താണ്? എന്നതാണ് തിരുവനന്തപുരത്തുകാർ ചോദിക്കുന്ന ചോദ്യം, തിരുവനന്തപുരത്ത് നിന്ന് ഒരു ലക്ഷത്തിനടുപ്പിച്ചു ഭൂരിപക്ഷത്തിന് ജയിപ്പിച്ചുവിട്ടിട്ടു

 എറണാകുളത്ത് ആസ്ഥാനമായി റെയില്‍വേ സോണിനെ  കുറിച്ച് ആലോചനയിൽ ആണ് അദ്ദേഹം. എയർ ഇന്ത്യ എക്സ്പ്രസിൻറെ  ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയതിലെ പ്രധാന ചരടുവലിച്ചത് ഇദ്ദേഹമാണ്  എന്ന ആക്ഷേപവും നിലവിലുണ്ട്.
അത് പോലെ തന്നെ  നേമം പദ്ധതിയും  അട്ടിമറിക്കപ്പെടുന്നു എന്ന രീതിയിൽ വാർത്തകൾ മാധ്യമങ്ങളിൽ  വന്നിരുന്നു.. പദ്ധതിയുടെ ഭാവിയെ പറ്റി സംസാരിക്കാൻ തിരുവനന്തപുരം MP ക്ക് സമയം തീരെ ഇല്ല. നേമത്ത് BJP MLA കൂടി ആയതു കൊണ്ടാകണം ക്രെഡിറ്റ്‌ നഷ്ട്ടമാകും എന്ന പേടിയിൽ സംസ്ഥാന സർക്കാരും വാ തുറക്കുന്നില്ല.

തിരുവനന്തപുരത്തെ വലിയതുറയിലും സമീപ പ്രദേശങ്ങളിലും അതി രൂക്ഷമായ കടൽ ക്ഷോപം നടക്കുമ്പോൾ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ച് കാണാൻ പോയത് വലിയ വിവാദമായിരുന്നു. 

തിരുവനന്തപുരം വികസനം പ്രഖ്യാപിക്കുമ്പോൾ അത്‌  നടപ്പാക്കി എടുക്കാൻ ദൈവം നേരിട്ട് വന്നു അനുഗ്രഹിക്കുക തന്നെ  വേണം എന്ന അവസ്ഥയിൽ ആണ് നിലവിലെ കാര്യങ്ങൾ