ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷൻ ആകാനുള്ള മാനദണ്ടങ്ങൾ പാലിക്കുന്ന കേരളത്തിലെ ഏക കോർപറേഷൻ ആയി തിരുവനന്തപുരം കോർപറേഷൻ; എന്നിട്ടും...? വൈറലായ ഫേസ്ബുക് കുറിപ്പ്

ഗ്രേറ്റർ  മുനിസിപ്പൽ കോർപറേഷൻ ആകാനുള്ള മാനദണ്ടങ്ങൾ പാലിക്കുന്ന  കേരളത്തിലെ  ഏക കോർപറേഷൻ ആയി തിരുവനന്തപുരം കോർപറേഷൻ;  എന്നിട്ടും...? വൈറലായ  ഫേസ്ബുക് കുറിപ്പ്

ബഹുമാനപ്പെട്ട K Sreekumar Mayor അവർകൾ അറിയുന്നതിന്,

പുതിയ പഞ്ചായത്തുകൾ ഇനി ചേർക്കാൻ സാധിച്ചില്ല എങ്കിൽ പോലും, കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം അനുസരിച്ചു ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷൻ രൂപീകരിക്കാൻ സാധിക്കുന്ന കേരളത്തിലെ ഏക കോർപറേഷൻ ആയി തിരുവനന്തപുരം മാറിയിട്ടുണ്ട്. ഗ്രേറ്റർ ട്രിവാൻഡ്രം മുനിസിപ്പൽ കോർപറേഷൻ ആകുന്നതോടെ തിരുവനന്തപുരം നഗരത്തെ നമുക്ക് അക്ഷരാർത്ഥത്തിൽ മെട്രോ നഗരം എന്ന് വിളിക്കാം. 2010ൽ നഗരത്തിൽ കഴക്കൂട്ടം ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ കൂട്ടിച്ചേർത്തത്തിന്റെ ലക്ഷ്യവും ഇത് തന്നെ.

തിരുവനന്തപുരം നഗരത്തെക്കാൾ ജനസംഖ്യ കുറഞ്ഞതും, എന്നാൽ വലുപ്പത്തിൽ തിരുവനന്തപുരത്തിന്റെ ഇരട്ടിയുമുള്ള ഒരു നഗരത്തിന്റെ ലിങ്ക് ആണ് താഴെ ഉള്ളത്. ഹൈദരാബാദിന് ശേഷം തെലങ്കാന സർക്കാർ ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷൻ ആയി ഉയർത്തിയ ഒരു നഗരമാണ് ഈ ലിങ്കിൽ റെഫറൻസ് ആയിട്ട് സമർപ്പിച്ചിട്ടുള്ളത്.

https://en.m.wikipedia.org/wiki/Warangal

ഈ വിഷയത്തെ കുറിച്ച് അടിയന്തരമായി പഠിച്ചു സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തി ഗ്രേറ്റർ ട്രിവാൻഡ്രം മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചാൽ ചരിത്രത്തിൽ താങ്കളുടെയും ഈ സർക്കാരിന്റെയും പേര് സുവർണലിപിയിൽ ചാർത്തപ്പെടും. തിരുവനന്തപുരം മുനിസിപ്പാലിറ്റി ആയതും, പിന്നീട് അത് മുനിസിപ്പൽ കോർപറേഷൻ ആയതും ഇന്ന് എല്ലാവർക്കും അറിയുന്ന ചരിത്രമാണ്. നാളെയുടെ ചരിത്രം ഈ നഗരം ഗ്രേറ്റർ ട്രിവാൻഡ്രം മുനിസിപ്പൽ കോർപറേഷൻ ആയി ഉയർത്തുന്നവരുടെ പേര് ആയിരിക്കാം.

#GreaterTrivandrumCorporationCampaign #GTC_post2

Warangal Municipality being one of the oldest in the Telugana state was a major municipality in 1844 Fasli.

In July 1959 it was upgraded as a special grade municipality, in July 1960 into a selection grade, and then on 18 August 1994 it was declared as municipal corporation.

In 2014 only CM N.kiran Kumar Reddy upgraded the status to Greater Warangal Municipal Corporation along with Rajamahendravaram.

Again after elections in January 2015, Government of Telangana accorded "Greater" status to the municipality and thus becoming Greater Warangal Municipal Corporation.

Source: https://www.deccanchronicle.com/…/nation-current-a…/article/‘greater’-tag-warangal-corporation

K Sreekumar Mayor Adv MA Vaheed VK Prasanth VK Prasanth

കടപ്പാട് :ട്രിവാൻഡ്രം ഇന്ത്യൻ ഫേസ്ബുക് ഗ്രൂപ്പ്