സെമി സ്പീഡ് ട്രെയിൻ പഠനത്തിൽ തുടക്കം മുതൽ അവഗണനയുടെ കല്ലുകടി

സെമി സ്പീഡ് ട്രെയിൻ പഠനത്തിൽ തുടക്കം മുതൽ അവഗണനയുടെ കല്ലുകടി

നഗര ഹൃദയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചാക്കയിലെ എയർപോർട്ട് സ്റ്റേഷനിൽ റൈഡർഷിപ്പ് കുറവാണ് എന്ന വാദം പൊള്ളയാണ്. നെടുമ്പാശേരിയെ സംബന്ധിച്ച് പഠനം നടത്തിയ കമ്പനി എയർപോർട്ട് റൈഡർഷിപ്പ് മാത്രമാണോ പഠിച്ചത് എന്നത് സംശയകരമാണ്. കൊച്ചി എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഗ്രാമ പ്രദേശത്തിൽ ആണെങ്കിൽ, മറിച്ചാകട്ടെ തിരുവനന്തപുരം എയർപോർട്ട് സ്ഥിതി ചെയ്യുന്നത് നഗര ഹൃദയത്തിലാണ് എന്നതാണ് പ്രധാന വസ്തുത. കൊച്ചുവേളിയിലേക്ക് വടക്കൻ തിരുവനന്തപുരത്ത് നിന്നും ബയോ360, ടെക്‌നോപാർക്ക്, ടെക്‌നോസിറ്റിയിൽ നിന്നും ആളുകൾ എത്തും. ചാക്ക എയർപോർട്ട് സ്റ്റേഷനിൽ ആകട്ടെ തിരുവനന്തപുരം തെക്ക് നിന്നും, അതായത് നെയ്യാറ്റിൻകര ഭാഗത്ത് നിന്നും എളുപ്പത്തിൽ അട്ടകുളങ്ങര ബൈപാസ് മാർഗവും, വിഴിഞ്ഞത്ത് നിന്ന് ദേശീയപാത വഴിയും വളരെ എളുപ്പത്തിൽ എത്തിച്ചേരാം. പാരിപ്പള്ളി, ആറ്റിങ്ങൽ ഭാഗത്ത് നിന്നും കൊച്ചുവേളി സ്റ്റേറ്റഷനിലേക്കും എത്തിച്ചേരാവുന്നതാണ്. ചെങ്ങന്നൂർ, കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തി ചേരാനാകും. എയർപോർട്ട് സ്റ്റേഷൻ ഇല്ലാത്ത പക്ഷം കൊല്ലം, ചെങ്ങന്നൂരിൽ നിന്നും എയർപോർട്ട്ലേക്ക് നേരിട്ടുള്ള കണക്ഷൻ ഈ സ്റ്റേഷനുകളിൽ ഉണ്ടാകില്ല, അത് തെക്കൻ കേരളത്തെ പിന്നോട്ടടിക്കും. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷൻ വരുന്നത് വഴി പ്രത്യേകിച്ച് കൊല്ലം ടെക്‌നോപാർക്കിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യും.

കാര്യത്തിലേക്ക് കടക്കാം, നഗര ഹൃദയമായ തമ്പാനൂരിൽ നിന്നും നേരിട്ട് നാല് വരിയിലൂടെ ചാക്കയിലേക്ക് ബന്ധിപ്പിക്കുന്ന പാത, കിഴക്കേകോട്ടയിൽ നിന്നും ദേശീയപ്പാതയിലേക്കുള്ള പ്രവേശന കവാടവുമാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്ന ചാക്ക - ഈഞ്ചക്കൽ ഭാഗം. ഈ ഭാഗത്ത് യാത്ര ചെയ്യാൻ ആളുകൾ കുറവാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് സിസ്ട്ര എന്ന കമ്പനി പഠനം നടത്തിയിരിക്കുന്നത് എന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു. മുൻ കാലങ്ങളിൽ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമം ഉണ്ടായിരുന്നു, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേരിട്ട് ഇടപ്പെട്ട് അത് ഒഴിവാക്കിയിരുന്നു. ചില ലോബികൾ ആണ് അതിന് പിന്നിൽ. ഇപ്പോഴും അതെ ലോബികൾ തല പൊക്കിയിരിക്കുന്നു. ഈ അട്ടിമറിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടെത്തി പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നെടുമ്പാശേരിയെ അപേക്ഷിച്ചു എയർപോർട്ട് യാത്രക്കാർ മാത്രം ആണെങ്കിൽ, തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനെ അപേക്ഷിച്ചു നഗരഹൃദയത്തിൽ ഉള്ളവരുടെ യാത്ര മാർഗമായി ഈ സ്റ്റേഷൻ മാറും. ഇതിത്രയുമാണ് ഈ പദ്ധതിയുടെ എയർപോർട്ട് സ്റ്റേഷന്റെ സ്ഥല പ്രാധാന്യം.

സാങ്കേതികപരമായി നോക്കുമ്പോൾ വളവുകൾ തീരെ കുറവാണ്, കുന്നുകളും ഇല്ലതാനും. നിർദിഷ്‌ട എയർപോർട്ട് മൂന്നാം ടെർമിനൽ വരുന്ന ചാക്ക ഭാഗത്തായി ഈ സ്റ്റേഷൻ നിർമിക്കാം. ഏകദേശം 60 ഓളം ഏക്കർ സ്ഥലം ഈ ഭാഗത്ത് ലഭ്യമാണ്. ഈ പദ്ധതിയ്ക്ക് ആവശ്യമായ നീളത്തിലുള്ള ഭൂമിയും ലഭ്യമാണ്. പാർവതി പുത്തനാർ ദേശീയജലപാതയോട് ചേർന്ന് നിർമിക്കുന്നത് വഴി എയർപോർട്ട് ഭാവി വികസനത്തിന് കൂടുതൽ സ്ഥലം ലാഭിക്കുകയും ചെയ്യാം, നേരിട്ട് എയർപോർട്ട് നിർദിഷ്‌ട അന്താരാഷ്ട്ര ടെർമിനലും, നിലവിലെ അന്താരാഷ്ട്ര ടെർമിനൽ (പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ ആഭ്യന്തര ടെർമിനൽ ആകും ) ആയി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. ചിത്രത്തിൽ വിശദമായി മാർക്ക് ചെയ്തിട്ടുണ്ട്.

ദേശീയജലപാതയിൽ ചാക്ക, കൊച്ചുവേളിയിൽ ഈ സ്റ്റേഷനിൽ ബോട്ട് ജെട്ടികൾ നിർമിക്കാം.

ദേശീയപാത 66 ന്റെ സാമിപ്യം, അതിലുപരി നിർദിഷ്‌ട ദീർഘദൂര ബസ് ടെർമിനൽ ഈഞ്ചക്കലിൽ (ബസ് പോർട്ട്) വരുന്നതും പദ്ധതിയ്ക്ക് ഗുണം ചെയ്യും.

ചുരുക്കത്തിൽ പഠനം നടത്തിയ കമ്പനി ഈ സാധ്യതകൾ ഒന്നും തന്നെ കണ്ടിട്ടില്ല എന്നത് പഠന റിപ്പോർട്ടിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്നു.

വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുക തന്നെ ചെയ്യുമെന്ന് തലസ്ഥാന സ്നേഹികൾ അറിയിച്ചു, മുഖ്യമന്ത്രി, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

© ട്രിവാൻഡ്രം ഇന്ത്യൻ

https://www.facebook.com/groups/TrivandrumIndia/permalink/1614080155418953/