സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന 5310 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ രണ്ടാം ക്ലാസ്സുകാരനെ അഭിനന്ദിച്ച് ആർ. രാമചന്ദ്രൻ എം.എൽ.എ

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന 5310 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി  നൽകിയ രണ്ടാം ക്ലാസ്സുകാരനെ അഭിനന്ദിച്ച് ആർ. രാമചന്ദ്രൻ എം.എൽ.എ

ഈ മോന്റെ പേര് ഗൗതം കൃഷ്ണ..

അവധി കാലത്ത് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന 5310 രൂപ, ആലപ്പാട് പഞ്ചായത്തിൽ പലവ്യഞ്ജന കിറ്റ് വിതരണോത്ഘടാനം ചെയ്യാൻ ഞാൻ എത്തുമെന്നറിഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നേരിൽ തന്നെ എന്നെ ഏൽപ്പിക്കുവാൻ കാത്തുനിൽക്കുകയായിരുന്നു രണ്ടാം ക്ലാസ്സുകാരനായ ഈ മിടുക്കൻ
നിത്യവേലക്കാരായ ലക്ഷകണക്കിന് പേർ പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ആവുന്ന സഹായങ്ങൾ എല്ലാം ചെയ്യുമ്പോൾ, 6ദിവസത്തെ ശമ്പളം മാറ്റിവെച്ചതിനു സർക്കാർ ഓർഡർ കത്തിച്ചു പ്രതിഷേധിച്ച ഏതാനും അദ്ധ്യാപകരെ നമ്മൾ ഇന്നലെ കണ്ടു. ഈ കുഞ്ഞുങ്ങൾ അവർക്ക് മാതൃകയാകട്ടെ എന്നു മാത്രമേ പറയാനുള്ളു.

ആർ. രാമചന്ദ്രൻ

എം.എൽ.എ

കരുനാഗപ്പള്ളി