തദ്ദേശീയ ഉത്പ്പന്നങ്ങൾക്ക് ഊന്നൽ; ലക്‌ഷ്യം സ്വയം പര്യാപ്തത

ലോകം മുഴുവൻ പ്രതിസന്ധിയിൽ ആണെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി രാജ്യത്തിന് വലിയ അവസരം കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തദ്ദേശീയ ഉത്പ്പന്നങ്ങൾക്ക് ഊന്നൽ; ലക്‌ഷ്യം സ്വയം പര്യാപ്തത

മുന്നോട്ടുള്ള പ്രയാണത്തിൽ സ്വയം പര്യാപ്തതയാണ് ഏക പോംവഴിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇത് സ്വയം കേന്ദ്രീകൃതമായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

"നമ്മൾ കരുത്തരാവണം. നമ്മളെ തന്നെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കും എന്ന് പറയുന്നത് ഒരു സ്വപ്നം മാത്രമല്ല, നമ്മുടെ കർത്തവ്യം കൂടിയാണ്. അത് നേടിയെടുക്കുകയും വേണം. സ്വയം പര്യാപ്തമായ ഇന്ത്യയാണ് ഏക മാർഗമെന്ന് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു."

തദ്ദേശീയ ഉത്പ്പന്നങ്ങളും അവയുടെ ഉപയോഗവും പ്രചരിപ്പിക്കാൻ മോദി ആഹ്വനം ചെയ്യുന്നു. "പ്രാദേശികമായുള്ളവയാണ് നമ്മളെ കാത്തത്. അത് ഒരു ആവശ്യം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. പ്രാദേശികം എന്നത് നമ്മുടെ ജീവമന്ത്രമാകണം. ഇന്നത്തെ ആഗോള ബ്രാൻഡുകൾ ഒരു കാലത്ത്‌ പ്രാദേശികമായിരുന്നു. നമ്മൾ തദ്ദേശീയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയും, അതിനെ പ്രചരിപ്പിക്കുകയും വേണം."

സാമ്പത്തിക പാക്കേജ് കൊണ്ട് നമ്മുടെ കർഷകരെയും ഇന്ത്യൻ വ്യവസായത്തെയും ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി മോദി പറഞ്ഞു.

2019 അവസാനം 'മൻ കീ ബാത്' പരിപാടിയിലൂടെ 2022 വരെ യുവാക്കൾ പ്രാദേശിക ഉത്പ്പന്നങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മോദി പറഞ്ഞിരുന്നു.