ലോക്ക്ഡൗണ്‍ ലംഘനം: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കാന്‍ തീരുമാനം. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യം.

ലോക്ക്ഡൗണ്‍ ലംഘനം: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കാന്‍ തീരുമാനം. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യം. ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് ഇതുവരേയും പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറും.

ഇങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാതെ ഫൈന്‍ ഈടാക്കി വിടുന്ന നടപടിയില്‍ പൊലീസിന് വ്യക്തത കുറവുണ്ട്. ഇതില്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യഘട്ടത്തിലല്ലാതെ വാഹങ്ങളില്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ പുറത്തിങ്ങുമ്പോള്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വെക്കണം. എന്നാല്‍ എല്ലാവരും സത്യവാങ്മൂലവുമായി വരുന്നതോടെ ഏതാണ് വ്യാജം എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.