പ്രൈവറ്റ്  സുരക്ഷാ  ഉദ്യോഗസ്ഥർക്കു  വേണ്ടി ആയിരത്തോളം  ഭക്ഷ്യ  കിറ്റുകൾ വിതരണം ചെയ്തു

പ്രൈവറ്റ്  സുരക്ഷാ  ഉദ്യോഗസ്ഥർക്കു  വേണ്ടി ആയിരത്തോളം  ഭക്ഷ്യ  കിറ്റുകൾ വിതരണം ചെയ്തു

കേരള പൊലീസ്, ഫയർ ഫോഴ്സ്, മറ്റു ആംഡ്   ഫോഴ്‌സുകളെ പോലെ ത്തന്നെ  വ്യവസായ  ശാലകളിലും, മറ്റു സ്വകാര്യ  സ്ഥാപനങ്ങളിലും  ആഘോരാത്രം  ജോലി  ചെയ്യുന്ന  പ്രൈവറ്റ്  സുരക്ഷാ  ഉദ്യോഗസ്ഥർക്കു  വേണ്ടി ആയിരത്തോളം  ഭക്ഷ്യ   കിറ്റുകളുമായി  കേരള  പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ്  അസോസിയേഷൻ രംഗ ത്ത്. ഭക്ഷ്യ കിറ്റുകളുടെ ഔപചാരികമായ  ഉൽഘടനം സംസ്ഥാന തൊഴിൽ  വകുപ്പ്  മന്ത്രി  ശ്രീ.ടി. പി. രാമകൃഷ്ണൻ  നിർവഹിച്ചു. സംഘടനയുടെ  സംസ്ഥാന വൈസ്  പ്രസിഡന്റ്  ശ്രീ.എസ്.വിനോദ്‌കുമാർ, തിരുവനന്തപുരം റീജിയണൽ  പ്രസിഡന്റ് ശ്രീ.ജേക്കബ്  റീജിയണൽ സെക്രട്ടറി ശ്രീ. വിബിൻ  ചന്ദ്രൻ, ശ്രീ. എൻ. ജി. രമേശൻ  എന്നിവർ  നേതൃത്വം  നൽകി.