സൗദി അറേബ്യയിലെ ജിദ്ദയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു

സൗദി അറേബ്യയിലെ ജിദ്ദയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു.

അഞ്ചാമത് അന്തര്‍ദേശിയ യോഗ ദിനത്തോട് അനുബന്ധിച്ച്‌ സൗദി അറേബ്യയിലെ ജിദ്ദയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ഫോറം ജിദ്ദ ഘടകവും അറബ് യോഗാ ഫൗണ്ടേഷനും സംയുക്തമായി ജിദ്ദ ഹദീക്കാ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അറബ് യോഗാ ഫൗണ്ടേഷന്‍ പ്രസിഡന്റും യോഗാചാര്യയുമായ പദ്മ ശ്രി നൗഫ് മാര്‍വായി നിലവിളക്ക്‌ കൊളുത്തി ഉത്‌ഘാടനം നിര്‍വഹിച്ചു. ജിദ്ദ പൗരസമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദിയും സദസ്സും. സംഘടനത്തിലെ മികവ് കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയില്‍ യോഗ പരിശീലനത്തിന് ശ്രി നൗഫ് മാര്‍വായി നേതൃത്വം കൊടുത്തു.