വിമാനയാത്ര എന്ത് കൊണ്ട് കൊറോണ പകരാൻ കാരണമാവുന്നു?

വിമാനം കയറുന്നതു വരെ രോഗമില്ലെന്ന് പറഞ്ഞവർക്കെങ്ങിനെ നട്ടിലെത്തിയപ്പോൾ രോഗമുണ്ടായി?

വിമാനയാത്ര എന്ത് കൊണ്ട് കൊറോണ പകരാൻ കാരണമാവുന്നു?

വിമാനയാത്രയില്‍ സംഭവിക്കുന്നത്:

ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ല.

മിക്ക യാത്രാവിമാനങ്ങളും പറക്കുന്നത് 35,000 അടിഉയരത്തില്‍. 5000 ആയാലും പറക്കും 15,000 ആയാലും പറക്കും പിന്നെന്തിനാണ് വിമാനങ്ങള്‍ ഇത്ര ഉയരത്തില്‍ പറക്കുന്നത് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ പിന്നിൽ ചില കാരണങ്ങള് ഉണ്ട് ‍. ഓരോ അടി മുകളിലേക്കുചെല്ലുന്തോറും വായുവിന് കട്ടി കുറയും. അതുകൊണ്ടു ഉയര്‍ന്നു പറക്കുമ്പോള്‍ വിമാനങ്ങള്‍ പെട്ടെന്ന് വായുവില്‍ തെന്നിനീങ്ങും. വേഗത, ഇന്ധനക്ഷമത – ഈ രണ്ടുകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ സാധാരണയായി 35,000 അടിമുതല്‍ ഉയരത്തിൽ പറക്കുന്നത്.42,000 അടി ഉയരത്തില്‍ വരെ യാത്രാ വിമാനങ്ങള്‍ക്ക്ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്‌സിജന്റെ അളവു നന്നെ കുറയും. വായുപ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന്മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അതേസമയം ഭാരത്തെ കൂടിഅടിസ്ഥാനപ്പെടുത്തിയാണ് വിമാനത്തിന് പറക്കാന്‍ പറ്റിയഉചിതമായ ഉയരം നിര്‍മ്മാതാക്കള്‍ നിശ്ചയിക്കാറ്. ഭാരംകൂടിയ വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോള്‍, ഭാരം കുറഞ്ഞവിമാനങ്ങള്‍ ഉയര്‍ന്നു പറക്കും. അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും.വെള്ളം ഐസാകാന്‍  സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ. അതിലും എത്രയോ കടുത്ത തണുപ്പാണ് ആകാശത്ത് അനുഭവപ്പെടുന്നത്.

വിമാനത്തിന്‍റെ എഞ്ചിന്‍റെ (ടര്‍ബൈന്‍റെ) അകത്ത് ഒരു Combustion chamber ഉണ്ട് . അതിലൂടെ കൊടു തണുപ്പുള്ള ഈ വായു കടന്നു ചൂടാകും.ഈ വായു നേരിട്ടു ആളുകള്‍ക്കു കൊടുക്കാന്‍ സാധിക്കില്ല. ആ വായുവിനെ ഒരു  Heat exchanger ലൂടെ കടത്തിവിടും. യാത്രക്കാർക്ക് ഉപയോഗയോഗ്യമായ രീതിയില്‍ അതിനെ തണുപ്പിക്കും. ഈ വായുവാണ് നമ്മുടെ തലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡക്റ്റു വഴി ( നോബുകള്‍ വഴി )  നമുക്കു ലഭിക്കുന്നത്. ഇതിനെ Bleed air എന്നാണു പറയുക.ഇതു കൂടാതെ വിമാനത്തിനകത്ത് ഉള്ള പ്രഷര്‍ (Cabin pressure) നിരന്തരം  മെയിന്‍റയിന്‍ ചെയ്യേണ്ടതുണ്ട്. കാരണം,ഏകദേശം 120 മുതല്‍ 538 വരെ ആളുകളാണ് ഒരു ഫ്ലൈറ്റില്‍ ഉണ്ടാവുക.കാബിന്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനായി ഇത്രയും ആളുകള്‍ പുറത്തേയ്ക്കു വിടുന്ന ഉച്ചാസ വായു വിമാനത്തിനു   പുറത്തേയ്ക്കു കൊണ്ടുപോകേണ്ടതുണ്ട്.  അതിനു പ്രത്യേകം വാള്‍വുകള്‍ ഉപയോഗിക്കുന്നു.വിമാനത്തിനകത്തേയ്ക്ക് വരുന്നതും പോകുന്നതുമായ വായുവിന്റെ അളവ് കൃത്യമാക്കി നിലനിറുത്തുന്നത് ഈ വാള്‍വുകള്‍ ആണ്. അല്പം കൂടി സാങ്കേതികമായി പറഞ്ഞാല്‍, ഈ വാള്‍വുകള്‍ വഴി നടക്കുന്ന എയര്‍ ചേഞ്ച് റേറ്റ് എന്നത്  വിമാനത്തിനുള്ളിലെ മൊത്തം വായു ഒരു മണിക്കൂറില്‍ ഏകദേശം  15 മുതല്‍ 20 ഇരട്ടി വരെയെങ്കിലും മാറിക്കൊണ്ടിരിണം എന്ന കാല്‍ക്കുലേഷനില്‍ ആണ്.

ഇതിലെ വ്യതിയാനം കാരണമാണ് ചിലപ്പോള്‍ നമുക്ക് ചെവി അടഞ്ഞതു പോലെയും മൂക്കടപ്പും ഛര്‍ദ്ദിക്കാനുള്ള ത്വരയും തലവേദനയും എല്ലാം അനുഭവപ്പെടുന്നത്... എന്തായാലും ഇത്രയും വലിയ അളവില്‍ വായുവിനെ അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിച്ചാണ് ഓരോ വിമാന യാത്രയും  നടക്കുന്നത്.അതിനാല്‍ തന്നെ അതിനകത്തിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഉച്ചാസ നിശ്വാസ വായുവിനെ നിരന്തരം പങ്കിട്ടു കൊണ്ടിരിക്കുന്നുണ്ട്.ഇതു തന്നെയാണ് കൊറോണ വ്യാപനത്തിന്റെ 99% ശതമാനവും വിമാനയാത്ര വഴി ആകാനുള്ള കാരണവും...അത്രയും വെലോസിറ്റിയിലും പ്രഷര്‍ ചെയിഞ്ചിലും എക്സ്ചേഞ്ചിലും  നടക്കുന്ന കൃത്രിമ  ശ്വസന വായുവിന്‍റെ കൈമാറ്റം നൂറു ശതമാനം ക്ലോസ്ഡ്  ചേംബര്‍ ആയ വിമാനത്തില്‍ നിരന്തരം നടക്കുന്നു.

ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ യാത്രയെക്കാള്‍ വെറും മണിക്കൂറുകള്‍ മാത്രം നീളമുള്ള വിമാനയാത്രയില്‍  നാം വേഗത്തില്‍ ക്ഷീണിതരാകുന്നതും ഇതുകൊണ്ടാണ്.ഇതുകൂടാതെ സാങ്കേതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്. വെറുതെ നിറുത്തിയിട്ടാല്‍ കാശു ചെലവാകുന്ന ഏക വാഹനം വിമാനമാണ്.ലാന്‍ഡിംങ് ചാര്‍ജ്, പാർക്കിംഗ് ചാർജ് , ഹാൻഡ്ലിംഗ് ചാർജ് , ജോബ് ഷിഫ്റ്റിംഗ് , അക്കമഡേഷൻ എക്സ്പൻസ് മുതലങ്ങോട്ട് ഒരു വലിയ തുക അതിനു വേണം. അതുകൊണ്ടു വിമാനങ്ങള്‍ പൊതുവേ നിലത്തു നിറുത്താറില്ല. വിമാനക്കമ്പനികള്‍ അതു പറപ്പിച്ചു കൊണ്ടേയിരിക്കും.ഇതിനിടയില്‍ ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേയ്ക്ക് പോകുമ്പോള്‍ എല്ലാ വിമാനങ്ങളിലും വലിയ അണുനശീകരണമൊന്നും നടക്കുന്നില്ല. അതിനുള്ള സാവകാശം അവര്‍ക്കു ലഭിക്കുന്നില്ല.കൂടിപ്പോയാല്‍ ഒന്നു ക്ലീന്‍ ചെയ്യും.  തല വെച്ചിരുന്ന ഇടത്തെ ടിഷ്യൂ പേപ്പര്‍ എടുത്തു പുതിയതു വെക്കും. ഫ്രണ്ട് സീറ്റിലെ കാരിബാഗും നിലവും ഒന്നു വൃത്തിയാക്കും.

വിലകൂടിയ ടിക്കറ്റുകള്‍ ഈടാക്കുന്ന വിമാന കമ്പനികള്‍ മാത്രമാണ് ആരോഗ്യ സുരക്ഷാ വിഷയത്തില്‍ മികച്ച സംവിധാനങ്ങള്‍ പാലിക്കുന്നുള്ളൂ. അതിനാല്‍, ഈ കൊറോണ കാലത്ത് വിമാന യാത്രകള്‍ കഴിവതും ഒഴിവാക്കുക. നമ്മുടെ സേഫ്റ്റി നാം തന്നെ നോക്കുക . വളരെ അത്യാവശ്യമില്ലാത്ത വിമാനയാത്ര ഈ സീസണിൽ ഒഴിവാക്കുക. ഒഴുച്ചുകൂടാനാവാത്ത യാത്ര ആണെങ്കിൽ മാസ്ക്, പ്രത്യേകിച്ച് എൻ–95 മാസ്ക് ഉപയോഗിക്കാൻ നോക്കുക. ഇടയ്ക്കിടെ മാസ്കിൽ പിടിക്കാതിരിക്കുക. കണ്ണ്, മൂക്ക് ചൊറിയുകയോ സ്പർശിക്കുകയോ ചെയ്യാതിരിക്കുക. ഫ്ലൈറ്റിൽ ഇടയ്ക്കിടെ കൈ കഴുകൽ പ്രായോഗികം അല്ലാത്തതിനാൽ സാനിറ്റൈസർ ഉപയോഗിക്കുക. ചുമയ്ക്കുകയാണെങ്കിൽ കൈ മുട്ടു മടക്കി മൂക്കും വായും മൂടുക.