ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ് മോദി

ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
Prime Minister NarendraModi at his Office
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി
ആധുനിക ഇന്ത്യയുടെ പിതാവ് :നരേന്ദ്ര ദാമോദർദാസ്  മോദി

ആധുനിക ഇന്ത്യയുടെ പിതാവ് - നമ്മുടെ പ്രധാനമന്ത്രി, ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്രമോദി.

പുരോഗമനചിന്തയും ആത്മ സമർപ്പണവും നിശ്ചയദാർഢ്യവുമുള്ള  നരേന്ദ്ര മോദി എന്ന മനുഷ്യൻ  കോടിക്കണക്കിനു  ഇന്ത്യക്കാരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ സൂര്യകിരണമായി നിലനിൽക്കുന്നു.  രാജ്യവികസനത്തിലേക്കുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മശ്രദ്ധയും ലോകത്തിലെ ഏതൊരു കോണിലും വസിക്കുന്ന ഏതൊരു ഭാരതീയന്റെയും പ്രശ്നങ്ങൾക്ക് പരിഹാരം കൈമാറാനുള്ള തെളിയിക്കപ്പെട്ട കഴിവും അദ്ദേഹത്തെ ഇന്ത്യ കണ്ട  ഏറ്റവും ജനപ്രിയരായ  നേതാക്കളിൽ ഒരാളാക്കി മാറ്റിയിരിക്കുന്നു.

വികസനം സാധ്യമാക്കുന്നതില്‍ പുലർത്തുന്ന അതീവ ജാഗ്രതയും പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി മുന്നേറുന്ന കർമനപഥവും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളാക്കിത്തീർത്തു. ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളും മോഹങ്ങളും  യാഥാർഥ്യമാകും വിധം സുശക്തവും അഭിവൃദ്ധിയുള്ളതും എല്ലാ പൗരന്മാരുടെയും സന്തുഷ്ടി ഉറപ്പാക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കായി ശ്രീമാൻ നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന സർക്കാർ കുതിക്കുന്നു. 

നരേന്ദ്രമോദി  ‘ജനങ്ങളുടെ നേതാവ്’ ആണ്. അദ്ദേഹത്തിന്റെ വ്യക്തിത്വവും ജനസമ്പർക്കവും സോഷ്യൽ മീഡിയകളിലെ  സജീവവും ശക്തവുമായ സാന്നിധ്യവും  അദ്ദേഹം ഇന്ത്യയിലെ ഏറ്റവും സാങ്കേതിക-വിദഗ്ദ്ധനായ നേതാവായി മാറ്റുന്നു, ആളുകളിലേക്ക് കൂടുതലായി എത്തിച്ചേരാനും പ്രശ്നങ്ങൾ മനസിലാക്കാനും  അദ്ദേഹം സ്വന്തമായി വെബ്സൈറ്റ് ഉപയോഗിക്കുന്നു. ധൈര്യത്തിന്റെയും അനുകമ്പയുടെയും ബോധ്യത്തിൻറെയും ഒരു ആൾരൂപമായ ഈ മനുഷ്യൻ, രാഷ്ട്രപുരോഗതിക്കായി   തന്റെ ഉത്തരവാദിത്തങ്ങൾ ആത്മസമർപ്പണത്തോടെ നിറവേറി, ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുകയും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാക്കി മാറ്റികൊണ്ടിരിക്കുകയും ചെയ്യുന്നു.

പടിഞ്ഞാറൻഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ആഗോള
തലത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മുഖ്യമന്ത്രി ആണ്.   പൗരന് അനുകൂലമായ നല്ല ഭരണം നൽകുന്നതിലൂടെ അദ്ദേഹം ജനങ്ങളുടെ ജീവിതത്തിൽ ഒരു മാതൃകാപരമായ മാറ്റം വരുത്തി.

വിനാശകരമായ ഭൂകമ്പത്തിന്റെ ആഘാതങ്ങളിൽ നിന്ന് കരകയറുന്ന ഗുജറാത്തിനെ അദ്ദേഹം വളർച്ചാ എഞ്ചിനാക്കി മാറ്റി, അത് ഇന്ത്യയുടെ വികസനത്തിന് ശക്തമായ സംഭാവന നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ ആഭ്യന്തര, അന്താരാഷ്ട്ര തലത്തിൽ മുന്നൂറിലധികം അവാർഡുകൾ നേടി.
ജനനം -കുട്ടിക്കാലം
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.

രാഷ്ട്രീയത്തിലേക്ക്
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

നരേന്ദ്ര മോഡി എന്ന രാഷ്ട്ര സേവകന്റെ വളർച്ച

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി പങ്കെടുത്തിരുന്നു.1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്. 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു.

അധികാരത്തിലേക്ക്

2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. 2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു. മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു. 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി.

2001 ലെ ഗുജറാത്തിലെ ഭൂകമ്പത്തിൽ 12220 പേർ മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും, ബാധിത പ്രദേശത്തെ 80% ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി പോകയും, ചെയ്ത സാഹചര്യത്തിൽ ജനജീവിതത്തെ തിരികെ കൊണ്ട് വരാനും,പുനരധിവസിപ്പിക്കാനും, തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോദി ശ്രമിച്ചു. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ ദിശാ ബോധവും ആർജ്ജവവുമുള്ള ഭരണത്തിലൂടെ മറ്റു സംസ്ഥാനങ്ങളോടൊപ്പം പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനവും ആക്കി മാറ്റുന്നതിൽ  നരേന്ദ്ര മോഡി എന്ന മുഖ്യമന്ത്രിയുടെ പങ്ക് ഏതൊരു രാഷ്ട്ര നേതാവിനും  മാതൃകയാണ്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദുരന്ത മേൽനോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിർമാർജ്ജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ സസകാവ സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്‌ 2003 ഒക്ടോബർ 16-ന് ഗുജറാത്ത്‌ സംസ്ഥാനത്തിന് ലഭിച്ചു.

മോദിയുടെ രണ്ടാമൂഴത്തിൽ സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.

2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി

ഈ കാലങ്ങളിൽ കേന്ദ്ര മന്ത്രിസഭയെ വിമർശിക്കുവാൻ ചങ്കൂറ്റം കാണിച്ച ചുരുക്കം ചില  മുഖ്യമന്ത്രിമാരിൽ പ്രമുഖനായിരുന്നു ശ്രീമാൻ നരേന്ദ്ര മോദി.  2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെത്തുടർന്ന്, തീവ്രവാദം തടയുന്നതിനുള്ള നിയമം നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് മോദി നിരന്തരമായി ആവശ്യപ്പെട്ടു. 2001 ൽ നടന്ന പാർലിമെന്റാക്രമണത്തിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ ഉടനടി വധശിക്ഷക്കു വിധേയനാക്കണമെന്ന് മോദി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പരയെത്തുടർന്ന് 1600 കിലോമീറ്ററോളം വരുന്ന ഗുജറാത്തിന്റെ കടൽതീരത്തെ സുരക്ഷ ശക്തമാക്കുന്നതിനായി മോദി ഉന്നതതലയോഗം വിളിച്ചുകൂട്ടുകയും, ഇതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്നും 30 ഓളം വരുന്ന നിരീക്ഷണ ബോട്ടുകൾ ഗുജറാത്തിന്റെ സുരക്ഷക്കായി ലഭിക്കുകയും ചെയ്തു.
മൂന്നാം തവണ (2007 - 2012)
വികസന നായകൻ

ഗുജറാത്തിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി തന്റെ മൂന്നാമൂഴത്തിലും  ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിലോക്കെയും മോദി ശ്രദ്ധിച്ചത്. ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു, ഭൂരിഭാഗം ഗ്രാമങ്ങളിലും വൈദ്യുതി വിതരണം, അടിമുടി അഴിച്ചു പണിതു, കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി.

2001 വരെ  ഗുജറാത്തിലെ കാർഷിക വളർച്ച 8 .6 ശതമാനമായിരുന്നു. മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായിരുന്നു.

2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മണിനഗർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് മോദി ജയിച്ച് നിയമസഭയിലെത്തിയത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആയിരുന്നു മോദിക്കെതിരേ മത്സരിച്ചത്. 86,373 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ശ്വേതക്കെതിരേ മോദി വിജയം കൈവരിച്ചത്.

ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനേതുടർന്ന് 21 മേയ് 2014 ന് മോദി മുഖ്യമന്ത്രി സ്ഥാനവും, മണിനഗറിൽ നിന്നുമുള്ള എം.എൽ.എ സ്ഥാനവും രാജിവെച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്

ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മെയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു. മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2019 മേയ് 30-ന് നരേന്ദ്രമോദി രണ്ടാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രത്യാശ പകർന്നു കൊണ്ടാണ്, ഊർജലസ്വലനും സമർപ്പണ മനോഭാവവും നിശ്ചയദാർഢ്യവും  നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ നരേന്ദ്ര മോദിയുടെ കടന്നുവരവ്.

നരേന്ദ്ര മോദി-നവീന ആശയങ്ങളുടെ ഉപജ്ഞാതാവ് 

നവീന ആശയങ്ങളും പ്രാരംഭപ്രവർത്തനങ്ങളും വഴി, വികസനചക്രത്തിൻ്റെ ദ്രുതഗതി നിലനിർത്തലും, വികസനത്തിൻ്റെ ഫലങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കുന്ന പ്രക്രിയയും സർക്കാർ ഉറപ്പാക്കുന്നു.ഫലപ്രദമായും സത്യസന്ധമായും മനുഷ്യത്വപൂർണമമായും പ്രവർത്തിക്കത്തക്കവിധം ഉദ്യോഗസ്ഥ സംവിധാനത്തെ പുനർവിന്യസിക്കുകയും ലളിതവല്ക്കരിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്റെ സാമ്പത്തികസംവിധാനത്തിൽ എല്ലാ പൗരന്മാരും ഉൾപ്പെടുത്തപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക വഴി 'പ്രധാനമന്ത്രി ജൻ ധൻ യോജന' യാണ് ആദ്യം മാതൃകാപരമായ മാറ്റത്തിനു നാന്ദി കുറിച്ചത്. ആവേശപൂർവ്വം  അദ്ദേഹം നടത്തിയ ‘മെയ്ക്ക് ഇൻ  ഇന്ത്യ’ ആഹ്വാനവും ബിസിനസ് ചെയ്യുക എളുപ്പമാക്കുന്നതിനു കൈക്കൊണ്ട നടപടിക്രമങ്ങളും ഒത്തുചേർന്നപ്പോൾ  നിക്ഷേപകരിലും സംരംഭകരിലും ഇതുവരെ കാണാത്ത ഊർജവും സംരംഭകത്വ - ത്വരയും വളർന്നു. ‘ശ്രമേവ ജയതേ’ മുന്നേറ്റത്തിനു കീഴിലുണ്ടായ തൊഴില്പരിഷ്കരണവും തൊഴിലിന്റെ മഹത്വം ഉയർത്തിക്കാട്ടലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന ഏറെ പേരെ ശാക്തീകരിക്കുന്നതിനും നൈപുണ്യമുള്ള യുവതയ്ക്ക് ഊർജം പകരുന്നതിനും സഹായകമായി.

നരേന്ദ്രമോദിയുടെ ഇന്ത്യാ ഗവണ്മെന്റ്  രാജ്യത്തെ ജനങ്ങൾക്കായി മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികൽ ആരംഭിക്കുകയും മുതിർന്നവർക്കു പെൻഷനും ദരിദ്രർക്ക് ഇൻഷുറൻസ് സംരക്ഷണവും ഏർപെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. ജനജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ കെല്പുള്ള ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കുന്നതിനായി 2015 ജൂലൈയിൽ ഡിജിറ്റൽ ഇന്ത്യ മിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

2014ൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് രാജ്യമൊട്ടാകെ ശുചിത്വം ഉറപ്പാക്കാനുള്ള പദ്ധതിയായ സ്വച്ഛ് ഭാരത് മിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ വലിപ്പവും സ്വാധീനവും പങ്കാളിത്തവും ചരിത്രപരമാണ്.

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യക്ക് ആഗോളതലത്തിലുള്ള പ്രസക്തിയും സ്ഥാനവും വെളിപ്പെടുത്തുന്നതാണു നരേന്ദ്ര മോദിയുടെ വിദേശ നയം. സാർക്ക് രാഷ്ട്രങ്ങളുടെയെല്ലാം രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അധികാരമേറ്റത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകത്താകമാനം പ്രകീർത്തിക്കപ്പെട്ടു. നേപ്പാളിലേക്ക് 17 വർഷത്തെ ഇടവേള കഴിഞ്ഞും, ഓസ്ട്രേലിയയിലേക്ക് 28 വർഷത്തെ ഇടവേളയ്ക്കു ശേഷവും ഫിജിയിലേക്ക് 31 വർഷത്തെ ഇടവേളയ്ക്കു ശേഷവും, സെയ്ഷെല്സിലേക്ക് 34 വർഷത്തെ ഇടവേളയ്ക്കു ശേഷവും ഉഭയകക്ഷി സന്ദർശനം നടത്തിയ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. അധികാരമേറ്റ ശേഷം യു.എൻ ., ബ്രിക്സ്, സാര്ക്, ജി-20 ഉച്ചകോടികളിൽ നരേന്ദ്ര മോദി പങ്കെടുത്തു. അവിടെയെല്ലാം വിവിധ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇന്ത്യ കൈക്കൊണ്ട നിലപാടിനു വലിയ തോതിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജപ്പാൻ സന്ദർശനം ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ഒരു പുതിയ കാലഘട്ടത്തിനു നാന്ദി കുറിക്കുന്നതിൽ പ്രധാന ഘടകമായിത്തീർന്നു. മംഗോളിയ സന്ദർശിച്ച ആദ്യ ഇന്ത്യന് പ്രധാനമന്ത്രിയാണ് അദ്ദേഹം. ചൈനയിലേയ്ക്കും ദക്ഷിണ കൊറിയയിലേയ്ക്കും നടത്തിയ സന്ദർശനങ്ങൾ വഴി ഇന്ത്യയിലേക്കു വൻ തോതിൽ നിക്ഷേപമെത്തിക്കാൻ സാധിച്ചു. ഫ്രാൻസും ജർമനിയും സന്ദര്ശിച്ചപ്പോൾ അദ്ദേഹത്തിനു യൂറോപ്പുമായുള്ള അടുത്ത ബന്ധം വെളിവായതാണ്.

അറബ് ലോകവുമായി നല്ല ബന്ധം നിലനിർത്തുന്നതിനു നരേന്ദ്രമോദി പ്രാധാന്യം കല്പിക്കുന്നുണ്ട്. യു.എ.ഇയിലേക്ക് 2015 ഓഗസ്റ്റിൽ നടത്തിയ യു.എ.ഇ. സന്ദർശനം 34 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന പ്രഥമ സന്ദർശനമാണ്. ഗൾഫുമായുള്ള ഇന്ത്യയുടെ സാമ്പത്തികബന്ധം വർധിപ്പിക്കുന്നതിൽ ഇതു നിർണായകമായി. 2015 ജൂലൈയിൽ ശ്രീ. മോദി അഞ്ചു മധ്യേഷ്യൻ രാഷ്ട്രങ്ങളിലേക്കു നടത്തിയ യാത്ര ഒരു പുതിയ പാത വെട്ടിത്തുറക്കുന്ന ഒന്നായി വിലയിരുത്തപ്പെട്ടു. ഊർജം, വാണിജ്യം, സംസ്കാരം, സാമ്പത്തികരംഗം എന്നീ മേഖലകളിൽ ഇന്ത്യയും ഈ അഞ്ചു രാഷ്ട്രങ്ങളുമായി പ്രധാനപ്പെട്ട കരാറുകൾ ഒപ്പുവെക്കപ്പെട്ടു. 2015 ഒക്ടോബറിൽ 54 ആഫ്രിക്കൻ രാഷ്ട്രങ്ങൾക്കു പങ്കാളിത്തമുണ്ടായിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി ന്യൂഡെൽഹിയിൽ നടന്നു. ഇന്ത്യ-ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ഗൗരവമേറിയ ചർച്ചകൾ നടന്ന ഉച്ചകോടിയിൽ 41 ആഫ്രിക്കന് രാഷ്ട്രങ്ങളുടെ നേതാക്കൾ സംബന്ധിച്ചു. ഉച്ചകോടിക്കെത്തിയ ആഫ്രിക്കൻ നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ടു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2015 നവംബറിൽ പാരീസിൽ നടന്ന സിഒപി 21 ഉച്ചകോടിയിൽ സംബന്ധിച്ച അദ്ദേഹം മറ്റു പല ലോകനേതാക്കളുമായി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ചർച്ച ചെയ്യുകയും ശ്രീ. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഒലാന്തേയും ചേർന്ന് രാജ്യാന്തര സൗരോർജ സഖ്യം അനാച്ഛാദനം ചെയ്തു. വീടുകളില്‍ വൈദ്യുതിയെത്തിക്കാന് സൗരോർജം ഉപയോഗപ്പെടുത്താനുള്ളതാണ് ഈ കൂട്ടായ്മ.

ആഗോളതലത്തിൽ ആണവസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചു ശക്തമായ സന്ദേശം 2016 ഏപ്രിലിൽ ആണവസുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്കി. സൗദി അറേബ്യ സന്ദർശനത്തിനിടെ അബ്ദുൽ അസീസ് രാജാവ് അദ്ദേഹത്തിനു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നല്കി ആദരിച്ചു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബട്ട്, ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ എന്നിവർ ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കൾ ഇന്ത്യ സന്ദർശിക്കുകയും ഈ സന്ദർശനങ്ങളിലൂടെ ബന്ധപ്പെട്ട രാഷ്ട്രങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്തു. ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്രത്തിൽ ആദ്യമായി 2015ൽ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തു. പസഫിക് ദ്വീപുകളില്‍ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ഫിപിക് ഉച്ചകോടിക്ക് 2015 ഓഗസ്റ്റില്‍ ഇന്ത്യ ആതിഥ്യമരുളി. ഇന്ത്യയും പസഫിക് ദ്വീപുകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

രാജ്യാന്തര യോഗാ ദിനത്തിനുവേണ്ടി നരേന്ദ്ര മോദി ഉയർത്തിയ ശബ്ദത്തിന് ഐക്യരാഷ്ട്രസഭയില്‍ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ജൂണ് 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 177 രാഷ്ട്രങ്ങള് ഒരുമിച്ചുനിന്നുകൊണ്ട് പാസാക്കി. ഐക്യരാഷ്ട്രസഭയില്‍ ഒരു പ്രമേയം ഇത്രയധികം അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കപ്പെടുന്നത് ഇതാദ്യമാണ്

ജനജീവിതം മെച്ചപ്പെടുത്തുന്ന ജനകീയ നേതാവാണ് നരേന്ദ്ര മോദി. സാധാരണക്കാർക്കിടയില്‍ കഴിയുകയും അവരുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയും ദു:ഖങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുതാണ് അദ്ദേഹത്തിന് ഏറ്റവും സംതൃപ്തി പകരുന്ന കാര്യം. രാഷ്ട്രീയത്തിനപ്പുറം, നരേന്ദ്ര മോദി ഇഷ്ടപ്പെടുന്നത് എഴുതാനാണ്. കവിതകള്‍ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാവിലെ ഉണർന്നാൽ യോഗ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുക. കാര്യങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുതീർക്കേുണ്ടിവരുന്ന തിരക്കിനിടയിലും മനസ്സില്‍ ശാന്തി പകരാന്‍ യോഗാഭ്യാസം സഹായിക്കുന്നു.

ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുകയും ലോകത്തിനായുള്ള ദീപസ്തംഭമായി നിലനിർത്തുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തോടെ ധൈര്യം, അനുകമ്പ, ദൃഢവിശ്വാസം എന്നിവയുടെ ആള്‍രൂപമായ ഈ മനുഷ്യനിലാണു രാഷ്ട്രം ഇന്ന് വിശ്വാസമർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ശ്രീമാൻ നരേന്ദ്ര ദാമോദർദാസ്  മോദി എന്ന അവതാരപ്പിറവി ആധുനിക ഭാരതത്തിന്റെ പിതാവായി മാറുന്നതും.

വന്ദേ മാതരം

ANEESH SK

അനീഷ് എസ്.കെ
ചീഫ് എഡിറ്റർ, വോയിസ് ഓഫ് മി.
ഡയറക്ടർ,ഫൈക്കസ് ഐ.ടി.സൊലൂഷൻസ്.
തിരുവനന്തപുരം,കേരളം
8129651601,8589957555