ദുബായ് ശിവകുമാർ എന്ന കുഞ്ഞുമോന്റെ തട്ടിപ്പിനിരയായി ലക്ഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട് മലയാളി യുവ സംരംഭകൻ. നിയമ നടപടികൾക്കൊരുങ്ങുന്നു.

ദുബായ് ശിവകുമാർ എന്ന കുഞ്ഞുമോന്റെ തട്ടിപ്പിനിരയായി തിരുവനന്തപുരം സ്വദേശിയായ മലയാളി യുവ സംരംഭകൻ.

ദുബായ് ശിവകുമാർ എന്ന കുഞ്ഞുമോന്റെ തട്ടിപ്പിനിരയായി ലക്ഷങ്ങളുടെ സമ്പാദ്യം  നഷ്ടപ്പെട്ട്  മലയാളി യുവ സംരംഭകൻ. നിയമ നടപടികൾക്കൊരുങ്ങുന്നു.

ദുബായിൽ സ്ഥിര താമസക്കാരനായ തിരുവനന്തപുരം പേട്ട സ്വദേശി കുഞ്ഞുമോൻ എന്നറിയപ്പെടുന്ന ശിവകുമാർ ബിസിനസ് സംരംഭം തുടങ്ങികൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മണക്കാട് സ്വദേശി ആയ യുവ സംരംഭകനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇക്കഴിഞ്ഞ മാർച്ചിൽ 5 ലക്ഷം രൂപയും ജൂൺ ആഗസ്ത് മാസങ്ങളിൽ 10 ലക്ഷം രൂപ വീതവും ആണ് ഇയാൾ ബിസിനസ് വാഗ്ദാനം നൽകി തട്ടിയെടുത്തത്. ദുബൈയിൽ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്ത് മാസംതോറും പ്രോഫിറ്റ് വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. സമാനമായ രീതിയിൽ ശിവകുമാർ എന്ന കുഞ്ഞുമോൻ മുൻപും പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ദുബൈയിലെ നൈഫ് എന്ന പ്രദേശത്താണ് ശിവകുമാറിന്റെ താമസം. ഇദ്ദേഹത്തിന്റെ ഭാര്യ സുധ ശിവകുമാർ  സമീപത്തുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ നഴ്‌സ് ആണ്. നവമ്പർ വരെ കാര്യങ്ങൾ ശിവകുമാർ വാഗ്ദാനം ചെയ്ത രീതിയിൽ പോയിരുന്നു എങ്കിലും തുടർന്നും ശിവകുമാർ ഇരുപത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി പണം നല്കാതിരുന്നതിനാൽ ശിവകുമാർ പൊടുന്നനെ ബിസിനസ് നഷ്ടത്തിലായി എന്നും പണം തരാൻ നിർവാഹമില്ല എന്ന് പറഞ്ഞുയുവാവിന്റെ ഫോൺ കാളുകൾ ബ്ലോക്ക് ചെയ്യുകയും പണം തരാൻ ഉദ്ദേശ്ശിക്കുന്നില്ല എന്ന തരത്തിൽ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു.  തട്ടിപ്പുകാരനായ ബാർ ജീവനക്കാരനായിരുന്ന ശിവകുമാറിനെതിരെ എല്ലാ തെളിവുകളും കൈയിലുണ്ട് എന്നും കേരളത്തിലും ദുബൈയിലും ഈ തട്ടിപ്പുകാരനെതിരെ  നിയമനടപടികൾക് ഒരുങ്ങുകയാണെന്നും യുവാവ് ന്യൂസ് ഡെസ്കിൽ അറിയിച്ചു.