പതിനൊന്നാമത് ദേശീയ ഡ്രോപ്പ് റോ ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കം

പതിനൊന്നാമത് ദേശീയ ഡ്രോപ്പ് റോ ബോൾ ചാമ്പ്യൻഷിപ്പിനു മധ്യപ്രദേശിലെ എൽ എൻ സി ടി.യൂണിവേഴ്സിറ്റിയിൽ തുടക്കം

പതിനൊന്നാമത് ദേശീയ ഡ്രോപ്പ് റോ ബോൾ  ചാമ്പ്യൻഷിപ്പിനു തുടക്കം
11 ആമത് ഡ്രോപ്പ് റോ ബോൾ ഫെഡറേഷൻ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം ദേശീയ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ.പ്രേംകുമാർ, കേരള ടീം മാനേജർ ശ്രീ.രവീന്ദ്രൻ എന്നിവരോടൊപ്പം

പതിനൊന്നാമത് ദേശീയ ഡ്രോപ്പ് റോ ബോൾ ചാമ്പ്യൻഷിപ്പിന് ഇത്തവണ മധ്യപ്രദേശിലെ എൽ എൻ സി ടി.യൂണിവേഴ്സിറ്റി അതിഥിതേയത്വം വഹിക്കും. കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഡ്രോപ്പ് റോബോൾ ഫെഡറേഷൻ ദേശീയ ജോയിന്റ്  സെക്രട്ടറിയും  സംസ്ഥാന ജനറൽ സെക്രട്ടറിയുമായ  ശ്രീ.പ്രേംകുമാർ, കേരള ടീം മാനേജർ  ശ്രീ.രവീന്ദ്രൻ  എന്നിവരുടെ നേതൃത്വത്തിൽ കേരള ടീമും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. 

ഏഷ്യയിലെ ഒട്ടു മിക്ക രാജ്യങ്ങളിലും  വളരെ  പ്രചാരത്തിലുള്ള   ഡ്രോപ്പ് റോബോൾ ഗെയിം പല ഇന്ത്യൻ സംസ്ഥാനങ്ങളിലും വളരെ ജനപ്രിയമാണ്. വിനോദത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ച ഉറവിടമാണ് ഗെയിം. മത്സരത്തിനായി ഒരു ഗെയിം കളിക്കുമ്പോൾ അത് മാനസിക ശക്തി, സഹിഷ്ണുത, ശാരീരിക ഗുണങ്ങൾ എന്നിവ വികസിപ്പിക്കുന്നു. ഗെയിം കളിക്കാൻ എളുപ്പമാണ് കുറഞ്ഞ ചിലവ് ആവശ്യമാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പാവപ്പെട്ടവർക്കും സമ്പന്നർക്കും എളുപ്പത്തിൽ കളിക്കാൻ കഴിയുന്ന ഒരു ഗെയിമാണിത്. സിംഗിൾ, ഡബിൾ, ട്രിപ്പിൾ അല്ലെങ്കിൽ മിക്സ് ഡബിൾ പെൺകുട്ടികളും ആൺകുട്ടികളും കളിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു ഗെയിമാണ് ഡ്രോപ്പ് റോബോൾ. ഈ ഗെയിം ആരംഭിക്കുമ്പോൾ ലോൺ‌ഡോഡ്ജ് ബോൾ അറിയപ്പെട്ടു. ഇതിനുശേഷം ഗെയിം ഡ്രോപ്പ് റോബോളായി  അറിയപ്പെട്ടു.

TEAM KERALA 

പൊതുവെയുള്ള  കേരള കായിക രംഗത്തെ രാഷ്ട്രീയ അധിനിവേശത്തിന്റെ  ഭാഗമെന്നോണം കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും സംസ്ഥാന സർക്കാരും ഈ ഗെയിമിനോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് പരിഭവം ഫെഡറേഷൻ ഭാരവാഹികൾക്കും കളിക്കാർക്കും ഉണ്ട്. താരതമ്യേന വളരെ ചിലവു കുറഞ്ഞ രീതിയിൽ സംഘടിപ്പിക്കാവുന്ന ഗെയിം ആയിട്ടുപോലും  കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഈ ഗെയിമിന് വേണ്ടത്ര പരിഗണന നൽകുന്നില്ല. ആയതുമൂലം മറ്റു സംസ്ഥാനങ്ങളിലെ യുണിവേഴ്സിറ്റികളിലും സർക്കാർ ജോലികളിലും  ഇന്റർവ്യൂന് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ലഭിക്കുന്ന ഗ്രേസ് മാർക്ക് അനുഭവിക്കാനുള്ള ഭാഗ്യം കേരള സംഥാനത്തെ പ്രതിനിധീകരിച്ച് വിജയിക്കുന്ന ടീം അംഗങ്ങൾക്ക് നഷ്ടമാവുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രേംകുമാറും സംഘവും പലകുറി കായിക വകുപ്പിനും സംസ്ഥാന സ്പോർട്സ് കൗൺസിലിനും നിജസ്ഥിതികൾ ബോധിപ്പിച്ചെങ്കിലും ഒരു നടപടി ക്രമങ്ങളും പുരോഗമിക്കുന്നില്ല എന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.  

മുൻപും പല കായിക ഇനങ്ങളിലും സംഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയ കായിക താരങ്ങൾക്ക് പാരിതോഷികങ്ങളും ജോലിയും വാഗ്‌ദാനം ചെയ്ത പ്രഖ്യാപനങ്ങളും പ്രവർത്തികമാക്കാത്തതിനാൽ പല  കായിക താരങ്ങളും ഇന്ന് അന്യസംസ്ഥാനങ്ങൾക്ക് വേണ്ടിയും റയിൽവേയ്‌സിന് വേണ്ടിയും പ്രതിനിധീകരിച്ച് കരിയർ മുന്നോട്ട് കൊണ്ട് പോകുന്നു. അതുകൊണ്ടു തന്നെ ഇത്തരം അവസ്ഥകൾക്ക് മാറ്റം വരുത്തി  കായിക മേഖലകൾക്ക് ഉണർവേകുവാനുള്ള നടപടികൾ സംസ്ഥാന സർക്കാരും കായിക വകുപ്പും കൈകൊള്ളുമെന്ന പ്രതീക്ഷയോടെ കേരളം വീണ്ടുമൊരു അങ്കത്തിന് മധ്യപ്രദേശിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ഇറങ്ങുന്നു.