ലോകത്ത് കോവിഡ് മരണം 1,14,214 കടന്നു ;18,52,686 പേര്‍ രോഗബാധിതരായി

ലോകത്ത് കോവിഡ് മരണം 1,14,214 കടന്നു ;18,52,686 പേര്‍ രോഗബാധിതരായി

വാഷിങ്ടന്‍ : ലോകത്ത് കോവിഡ് മരണം 1,14,214 കടന്നു. 18,52,686 പേര്‍ രോഗബാധിതരായി. 50,758 പേരാണ് ഗുരുതര നിലയിലുള്ളത്. 4,23,479 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ 22,108 പേരാണ് മരിച്ചത്. രോഗബാധിതര്‍ 5,60,425. ന്യൂയോര്‍ക്കില്‍ 9,385 പേര്‍ക്ക് മരണം സംഭവിച്ചു; 1,89,415 പേര്‍ രോഗബാധിതരാണ്. ഇറ്റലിയില്‍ 19,899 പേര്‍ രോഗം ബാധിച്ചു മരിച്ചു.

1,56,363 രോഗബാധിതരാണ്. സ്‌പെയിനില്‍ 17,209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,66,831 പേര്‍ രോഗികളാണ്. ഫ്രാന്‍സില്‍ 14,393 പേരാണ് മരിച്ചത്. രോഗബാധിതര്‍ 132,591. ബ്രിട്ടനില്‍ മരണസംഖ്യ 10,000 കടന്നു. ഒടുവിലെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 10,612 ആണ്. രാജ്യത്ത് 84,279 പേര്‍ രോഗബാധിതരായി. അതേസമയം ജര്‍മനിയില്‍ 3,022 മരിക്കുകയും 1,27,854 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇറാനില്‍ 4,474 പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് 71,686 രോഗികളാണുള്ളത്. ചൈനയില്‍ 3,341 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82,160 പേര്‍ രോഗബാധിതരാണ്. ബെല്‍ജിയത്തില്‍ 3,600 മരണങ്ങളും 29,647 പേര്‍ രോഗബാധിതരാണ്.