സൗദിയില്‍ അതീവ ജാഗ്രത; അഞ്ചു ദിവസം കൊണ്ട് കോവിഡ് വാഹകരുടെ വര്‍ദ്ധന രണ്ടായിരത്തിന് മുകളില്‍, ലേബര്‍ ക്യാമ്പുകളില്‍ ആശങ്ക

സൗദിയില്‍ അഞ്ചു ദിവസം കൊണ്ട് കോവിഡ് വാഹകരുടെ വര്‍ദ്ധന രണ്ടായിരത്തിന് മുകളില്‍, ലേബര്‍ ക്യാമ്പുകളില്‍ അതീവ ജാഗ്രത, കര്‍ഫ്യൂ നിയമങ്ങള്‍ ശക്തമാക്കി.

സൗദിയില്‍ അതീവ ജാഗ്രത; അഞ്ചു ദിവസം കൊണ്ട് കോവിഡ് വാഹകരുടെ വര്‍ദ്ധന രണ്ടായിരത്തിന് മുകളില്‍, ലേബര്‍ ക്യാമ്പുകളില്‍ ആശങ്ക

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വര്‍ദ്ധിക്കുന്നത് അല്‍പ്പം ആശങ്ക തന്നെയാണ് സ്വദേശികൾ ക്കിടയിലും പ്രവാസികള്‍ക്കിടയിലും സൃഷ്ട്ടിചിട്ടുള്ളത് .ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും മാര്‍ഗനിര്‍ദേശങ്ങളും എല്ലാ മീഡിയകള്‍ വഴി ശക്തമായി പ്രചരണം ഒരുവശത്ത്‌ നടക്കുമ്പോള്‍ ചില ആളുകള്‍ ഇപ്പോഴും കോവിഡ് ബാധയുടെ ഗൗരവം ഉള്‍കൊള്ളാതെ പുറത്ത് ഇറങ്ങുന്നവരും കുറവല്ല രാജ്യത്തിന്‍റെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം  ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്ന് വരെ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെ മേടിക്കുന്നതിനായി ഇളവ്‌ അതികൃതര്‍ നല്‍കിയിട്ടുണ്ട് പക്ഷെ ഈ ഇളവുകള്‍ മുതലാക്കി കറങ്ങി നടക്കുന്നവരുടെയുംഎണ്ണം കുറവല്ല.

അത്യാവിശ്യ സര്‍വീസ് എല്ലാം കര്‍ഫ്യൂ ഒഴിവാക്കിയിട്ടുണ്ട് ഇത്തരം ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പാസ് നല്‍കിയിരുന്നു ഹോം സ്റ്റേ കര്‍ശനമാക്കാനും ജനസമ്പര്‍ക്കം കുറയ്ക്കാനും ഒരു വശത്ത്‌ പരിശ്രമിക്കുമ്പോള്‍  മറു വശത്ത്  പലസ്ഥാപനങ്ങളും ഇത്തരം പാസുകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വ്യാപകമായി നല്‍കുകയും അതുവഴി  തലങ്ങും വിലങ്ങും വാഹനങ്ങള്‍ റോഡില്‍ കാണുന്ന അവസ്ഥയുണ്ടായിരുന്നു പല സ്ഥലങ്ങളിലും സാമുഹിക അകലം പാലിക്കാത്ത അവസ്ഥ ചിലയിടങ്ങളില്‍ കാണാമായിരുന്നു. അതികൃതര്‍ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടായിരിക്കാം നിലവിലെ പാസുകള്‍ പിന്‍വലിച്ചു ഒരു ഏകീകൃത കര്‍ഫ്യൂ പാസ്‌ ഏപ്രില്‍ പതിമൂന്ന് മുതല്‍ നടപ്പില്‍ വരുത്തിയത്  പുതിയന്‍ പാസ് ലഭിക്കണമെങ്കില്‍ അഭ്യന്തര മന്ത്രാലയ സമിതിയുടെ ഒപ്പും വകുപ്പ് മേധാവികളുടെ ഒപ്പും ഉണ്ടെങ്കിലെ പാസ്‌ ലഭിക്കുകയുള്ളൂ.ഇത്തരം പാസുകള്‍ ലഭിക്കണമെങ്കില്‍ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നിയമാവലി പൂര്‍ത്തിയാക്കിയാലെ പാസ് ലഭിക്കുകയുള്ളൂ.

സൗദി അറേബ്യയിലെ കോവിഡ് രോഗബാധയെ സംബന്ധിച്ച് ദിനം പ്രതി ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകളിൽ കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് വ്യാപനം വെക്തമാകും 2000 ത്തിന് മുകളിലാണ് അഞ്ചു ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം, സൗദിയില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് 2020 മാര്‍ച്ച്‌ രണ്ടിനാണ് ഏപ്രില്‍ പതിമൂന്ന് വരെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4934 ആണ് രോഗവാഹരുടെ എണ്ണം അധികൃതരിൽ ആശങ്ക ജനിപ്പിക്കുന്നവയാണ്.

ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 472 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.  രാജ്യത്ത് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി തന്നെ വ്യക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ ആകാം മെന്നും അദ്ദേഹം സൂചിപ്പിച്ചത് ശെരിവെക്കുന്ന തരത്തിലാണ് ദിവസവും പുറത്തുവരുന്ന കോവിഡ് കണക്കുകള്‍ അതോടൊപ്പം തന്നെ ലേബർ ക്യാമ്പുകളിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ ദിവസവും കഴിയും തോറും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നത് അധികൃതരുടെ ഉറക്കം കെടുത്തുന്നുണ്ട്.

അത്യാവശ്യ സർവീസുകളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ അനേകം തൊഴിലാളികൾ ദിനം പ്രതി ജോലിയെടുക്കുന്നുണ്ട്. അത്തരം വർക്ക് സൈറ്റുകളിൽ ഒറ്റപ്പെട്ട രോഗ ബാധിതരെ കണ്ടെത്തിയാൽ രോഗബാധിതനെ ആശുപത്രിയിലേക്ക് മാറ്റി അടുത്ത ദിവസം മുഴുവൻ വർക്ക് സൈറ്റും അണുനശീകരണം നടത്തിയ ശേഷമാണ് ജോലികൾ പുനരാരംഭിക്കുന്നത്.സൗദിയുടെ കിഴക്കന്‍ പ്രവിശ്യ, മദീന ,റിയാദ് അടക്കമുള്ള ലേബര്‍ ക്യാമ്പുകളില്‍ കൂട്ടമായി കഴിയുന്നവരെ ഒഴിപ്പിച്ച്‌ മാറ്റി പാര്‍പ്പിക്കുകയാണ്, രാജ്യത്തെ സ്കൂളുകള്‍, വില്ലകള്‍ അടക്കം അതികൃതര്‍ ഏറ്റു എടുത്തുകൊണ്ട് അത്തരം സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു കൊണ്ട് സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും റെഡ് ക്രോസും ശക്തമായ പ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്.

ജിദ്ദയിലും സമാനമായ നീക്കങ്ങൾ ജിദ്ദ ബലദിയ്യ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ,വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് കിഴക്കൻ പ്രവിശ്യയിലെ പോലെ തന്നെ സ്‌കൂളുകളിൽ താമസ സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. വിദ്യാഭ്യാസ മന്ത്രാലയം ഊർജ്ജിതമായ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടമായി ലേബർ ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തിലധികം തൊഴിലാളികളെ പന്ത്രണ്ടോളം സ്‌കൂളുകളിലേക്കാണ് മാറ്റുന്നത്. രോഗബാധ ലേബർ ക്യാമ്പുകളിൽ എത്തിയാൽ ചിത്രം  മാറുമെന്ന് അധികൃതർക്കറിയാം. അതുകൊണ്ട് ലേബർ ക്യാമ്പുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും മുൻകരുതലുകൾ എടുക്കാനും സ്വകാര്യ മേഖലയിലെ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം നേരത്ത തന്നെ ആവശ്യപ്പെട്ടിരുന്നു.
എങ്കിലും രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക എന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വളരെ വലിയ  ദൗത്യമാണെന്ന് മാത്രമല്ല സമയ ബന്ധിതമായി പെട്ടെന്ന് തീർക്കാനും സാധിക്കുന്ന ഒന്നല്ല.

ലേബർ ക്യാമ്പുകളിലേക്ക് രോഗബാധ എത്തിയാൽ ചരിത്രം മാറും എന്നത് കൊണ്ട് എത്താതിരിക്കെട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ മാത്രമേ ഈ സാഹചര്യത്തിൽ മാത്രമേ എല്ലാവർക്കും കഴിയൂ. സ്വയം തിരിച്ചറിഞ്ഞ് അതാത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ സൗദി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് അതാത് രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധസേവന പ്രവര്‍ത്തകരെയും സഹകരിപ്പിച്ചുകൊണ്ട്‌ കൂട്ടായ ശ്രമങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും കോവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാനും തുടച്ചുനിക്കാനും സാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല .സൗദി ആരോഗ്യ മന്ത്രാലയം വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞതനുസരിച്ച് സൗദിയിലെ കോവിഡ് ബാധിതരില്‍ എഴുപതു ശതമാനവും പ്രവാസികള്‍ എന്നാണ് പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ പ്രവാസികളുടെ ഇടയില്‍ ശക്തമായ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.