യുഎഇയില്‍ 331 പേര്‍ക്ക് കൂടി കോവിഡ്
യുഎഇയില്‍ 331 പേര്‍ക്ക് കൂടി കോവിഡ് , ആകെ രോഗ ബാധിതരുടെ എണ്ണം 3000ത്തിലേക്ക് അടുക്കുന്നു : രണ്ടു പ്രവാസികള്‍ മരിച്ചു.
ദുബായ് : യുഎഇയില്‍ രണ്ടു പ്രവാസികള്‍ കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരനും അറബ് പൗരനുമാണ് മരണപെട്ടത്. മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
പുതുതായി 331 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,990ലെത്തി. 29പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 268ആയെന്നും, മറ്റു രോഗികള്‍ക്ക് ഉടന്‍ തന്നെ രോഗം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രലായം വ്യക്തമാക്കി.
https://mobile.twitter.com/DHA_Dubai/status/1248356663570108418/photo/1
രാജ്യത്തെ വൈറസ് വ്യാപനം തടയുക ലക്ഷ്യമിട്ടു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ 40,000 കോവിഡ് വൈറസ് പരിശോധനകളാണ് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയത്. പൗരന്മാരെയും, വിദേശികളെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ആവശ്യമായ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാനില്‍ കഴിഞ്ഞ ദിവസം വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റ് ഗവര്‍ണറേറ്റിലെ താമസക്കാരിയായിരുന്ന 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. നേരത്തെ മരണപ്പെട്ടത് മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള രണ്ട് ഒമാന്‍ സ്വദേശികളാണ്.ഇരുവര്‍ക്കും എഴുപതു വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നു. മാര്‍ച്ച് 31നായിരുന്നു കൊവിഡ് 19 മൂലം ആദ്യ മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 4നായിരുന്നു രണ്ടാമത്തെ മരണം. കഴിഞ്ഞ ദിവസം 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 457ലെത്തിയെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.