സ്പ്രിംഗ്ലർ ഇടപാടിലെ അഴിമതി എന്താണ് ?

സ്പ്രിംഗ്ലർ ഇടപാടിലെ അഴിമതി എന്താണ് ?

സ്പ്രിംഗ്ളർ കേരളത്തിലെ വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് കരാറിലുണ്ടെന്ന് ഐടി വകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു...

ഇത് മറ്റേ ഇൻ ഹരിഹർ നഗർ സിനിമയിൽ മഹാദേവൻ പറഞ്ഞത് പോലെയാണ്

മഹാദേവൻ : "അയ്യോ അമ്മെ ഇവർ അത്തരക്കാരൊന്നും അല്ല "
ഇത് കേട്ട് 'അമ്മ " അവരെയൊന്നും അല്ല എനിക്ക് നിന്നെയാണ് സംശയം "

സ്പ്രിംഗ്ലർ കമ്പനി വിവരങ്ങൾ പുറത്തു കൊടുക്കുന്നതിനെ പറ്റിയല്ല നമ്മൾ സംസാരിക്കുന്നതു .സ്പ്രിംഗ്ലർ കമ്പനി തന്നെ ഈ വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതു ..

ഇത് ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണ് .. ഡിജിറ്റൽ മാർക്കറ്റിങ് എന്ന് പറയുമ്പോൾ ഇവർ മറ്റു കമ്പനികളുടെ പ്രോഡക്റ്റ് മാർക്കറ്റിങ് ചെയ്തു കൊടുക്കുന്ന കമ്പനിയാണ് . ഒരു ഡിജിറ്റൽ മാർകെറ്റിങ് കമ്പനിയ്ക്ക് ഏറ്റവും അധികം വേണ്ടത് കസ്റ്റമറിന്റെ വിവരങ്ങളാണ് ..

ഗൂഗിൾ കമ്പനി നമുക്ക് ബ്രൗസറും , ഗൂഗിൾ മാപ്പും സൗജന്യമായി തന്നത് എന്തിനാണ് ?

അവരുടെ ഗൂഗിൾ മാപ്പും , ബ്രൗസറും ഉപയോഗിച്ച് നമ്മൾ എന്ത് "key word " സേർച്ച് ചെയ്താലും ആ "key word " അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക്വിറ്റാണ് ഗൂഗിൾ കോടികൾ ഉണ്ടാകുന്നതു ..

ഉദാഹരണത്തിന് , ഞാൻ ഗൂഗിളിൽ " Tow bedroom flat " എന്ന് സെർച്ച് ചെയ്താൽ ഫ്ലാറ്റ് ഉണ്ടാക്കുന്ന കമ്പനികൾക്ക് ഗൂഗിൾ എന്റെ വിവരം വിറ്റു കാശ് ഉണ്ടാക്കുന്നു ..

സ്പ്രിംഗ്ലർ കമ്പനി പിണറായിക്കു സൗജന്യമായി അപ്പ്ക്കേളിക്കേഷൻ ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞത് എന്തിനെന്നു മലയാളികൾക്ക് ഇപ്പോൾ മനസിലായല്ലോ ?

ഏകദേശം മൂന്ന് കോടി മലയാളികളുടെ വിവങ്ങൾ അവരുടെ വിശദമായ ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെ സ്പ്രിംഗ്ലർ കമ്പനിയുടെ കയ്യിൽ കിട്ടുന്നു

അത് മരുന്ന് കമ്പനികൾ പോലെയുള്ള കമ്പനികൾക്ക് കൊടുത്തു അവർക്കു പണം വസൂലാക്കാം .. പകരമായി കമ്മ്യൂണിസ്റ്റു നേതാക്കൾക്ക് എന്താണ് കൊടുക്കാം എന്ന് പറഞ്ഞത് എന്ന് നമുക്ക് വരും ദിവസങ്ങളിൽ അറിയാൻ കഴിയും ..

സി- ഡിറ്റിന്‍റെ കീഴിലുള്ള ആമസോൺ സെർവറിന് നിലവിൽ വൻതോതിൽ വിവരശേഖരണം നടത്താനുള്ള ശേഷിയില്ല. അത് കൂട്ടുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച് വരികയാണ്. അത് വരെ എല്ലാ വിവരങ്ങളും സ്പ്രിംഗ്ളറിന്‍റെ കീഴിലുള്ള മുംബൈയിലെ ആമസോൺ ക്ലൗഡ് സെർവറിൽത്തന്നെയാകും സൂക്ഷിക്കുകയെന്നും ഐടി വകുപ്പ് വ്യക്തമാക്കുന്നു.

ഇത് കടൽക്കരയിൽ നിന്ന് കൊണ്ട് എന്റെ കയ്യിൽ ഒരു ഗ്ലാസ് വെള്ളമേ ഉള്ളു എന്ന് പറയുന്നതുപോലെയാണ് നമ്മുടെ കയ്യിലിരിയ്ക്കുന്ന ഗ്ലാസിൽ ഒരു ഗ്ലാസ് കടൽ വെള്ളമേ ഉള്ളു എന്നെ ഉള്ളു, നമുക്ക് കടലിൽ നിന്ന് എത്ര ഗ്ലാസ് വെള്ളം വേണമെങ്കിലും കോരിയെടുക്കാം അത് പോലെയാണ് ക്ലൗഡ് സെർവറുകൾ. അവിടെ കടൽ പോലെ "കപ്പാസിറ്റി" ഉണ്ട് , നമുക്ക് ആവശ്യാനുസരണം എത്ര വേണോ നമുക്ക് തന്നിരിക്കുന്ന സിസ്റ്റത്തിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാം , ഇതിനു വേണ്ടിയാണു നമ്മൾ
ക്ലൗഡ് സെർവറുകൾ ഉപയോഗിക്കുന്നത് തന്നെ ..

// പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അമേരിക്കൻ കമ്പനിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ citizencentre.sprinklr.com എന്ന സബ് ഡൊമൈനിൽ നിന്ന് citizencentre.kerala.gov.in എന്ന സബ് ഡൊമൈനിലേക്ക് കൂടുതൽ വിവരങ്ങൾ ഉൾച്ചേർത്ത് വിവരങ്ങൾ കൈമാറാൻ ഐടി വകുപ്പ് നിർദേശം പുറത്തിറക്കിയിരുന്നു. ഇത് വിവാദം പുറത്തുവന്നതുകൊണ്ടുള്ള നീക്കമല്ലെന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. നേരത്തേ നടന്നുവന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്. ഇങ്ങനെ ഡൊമൈൻ മാറിയാലും വിവരങ്ങൾ പോകുന്നത് നേരത്തേയുള്ള ആമസോൺ സർവറിലേക്ക് തന്നെയാണെന്ന് ഐടി വകുപ്പ് തുറന്ന് സമ്മതിക്കുന്നുണ്ട്//

ഒരു കള്ളം മറയ്ക്കാൻ വേണ്ടി വേറൊരു കള്ളം ചെയ്‌തെങ്കിലും ഒരുവിൽ സമ്മതിക്കേണ്ട ഗതികേട് ഉണ്ടായി എന്നതാണ് ഇതിലെ സംഭവം .

ഈ അപ്പ്ലിക്കേഷൻ വികസിപ്പിക്കാൻ വേണ്ടി ശെരിക്കും ഒരു ടെവേലോപ്മെന്റ്റ് കമ്പനിക്കാണ് കൊടുക്കേണ്ടിയിരുന്നതു (ഉദാഹരണത്തിന് ഇൻഫോസിസ് , UST ഗ്ലോബൽ മുതലായവ ) .. പക്ഷെ പകരം ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയ്ക്ക് കൊടുത്ത് ദുരുദ്ദേശത്തോടെ അന്ന് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല ..

ഇത് വളരെ ലളിതമായ ഒരു അപ്പ്ലികേഷനാണ് , ഏതെങ്കിലും സർക്കാർ സ്ഥാപനത്തിനെക്കൊണ്ട് തന്നെ ചെയ്യിക്കാമായിരുന്നു. ഇതിലും വളരെ സങ്കീർണ്ണമായ അപ്പ്ളിക്കേഷനുകൾ മോഡി സർക്കാർ NIC പോലെയുള്ള സ്ഥാപനങ്ങളെ കൊണ്ടാണ്ചെയ്യിച്ചത് .. ഈ കരാർ ജനങ്ങളുടെയോ , സർക്കാരിന്റെയോ താൽപര്യങ്ങൾക്കു വേണ്ടി അല്ലെന്നും
പാർട്ടിയുടെയും , പാർട്ടി നേതാക്കളുടെയും താൽപര്യങ്ങൾക്കു വേണ്ടിയാണെന്നതും പകൽ പോലെ വ്യക്തമാണ് ..

ഏതൊക്കെ നേതാക്കളുടെ പത്താം ക്ലാസ് പാസാവാത്ത മക്കൾ IT കമ്പനികളുടെ
ഡയറക്ടർ ആകും എന്ന് വരും ദിവസങ്ങളിൽ കാണാം ..
(Reposting)