ഇനി അവർക്കു സ്വസ്ഥമായി സ്വന്തം ഭവനങ്ങളിൽ ഉറങ്ങാം

ഇനി അവർക്കു  സ്വസ്ഥമായി സ്വന്തം ഭവനങ്ങളിൽ  ഉറങ്ങാം

ചാക്ക ഫയർ സ്റ്റേഷൻ ഓഫീസർ ഇൻചാർജ് ശ്രി..ജയചന്ദ്രന്റെ അവസരോചിതമായ  ഇടപെടൽ  തിരുവനന്തപുരം മുട്ടത്തറ കല്ലുംമൂട്  നിവാസികൾക്ക്  ഇനി സ്വന്തം ഭവനത്തിൽ സ്വസ്ഥമായി  ഉറങ്ങാം.ഒരാഴ്ചക്ക് മുമ്പ്  പെയ്ത മഴയിൽ  വീടുകളിൽ വെള്ളം കയറി   ഇടുപ്പളവിൽ പൊങ്ങി വീടുകളും പരിസരവും കായൽ പോലെ ആയി വീട്ടിനുള്ളിൽ  താമസിക്കാൻ കഴിയാതെ   വീട്ടുകാർ  അഭയാർഥികളായി  പൊന്നറ ശ്രീധർ സ്കൂളിന്  സമീപമുള്ള  സേവാഭാരതിയുടെ  ഹാളിൽ ആണ് താമസിച്ചു  വരുന്നത് തദ്ദേശ വാസിയായ ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് വോളന്റീർ ആയ ഡോ.പ്രേംകുമാർ വിഷയം ചാക്ക ഫയർ സ്‌റ്റേഷൻ ഓഫീസർ ഇൻചാർജായ  ശ്രി.ജയചന്ദ്രന്റെ  ശ്രദ്ധയിൽ  പെടുത്തി  ഉടൻതന്നെ  അദ്ദേഹം  സംഭവ  സ്ഥലം സന്ദർശിക്കുകയും സ്ഥിതി ഗതികൾ നേരിൽ കണ്ട് വിലയിരുത്തി ഫയർ റെസ്ക്യൂ ടീമിനെ  അയക്കുകയും  ചെയ്തു ടീമിലെ  എഫ് .ആർ.ഒ മാരായ  ശ്രി.ഗോപകുമാർ ,ശ്രി.പ്രദീപ്, ശ്രി. മനോജ് ,ശ്രീ.ബിജു. സിവിൽ ഡിഫൻസ് വോളന്റീർ ആയ ഡോ.പ്രേംകുമാർഎന്നിവരുടെ കഠിന   പരിശ്രമത്തിൽ വീടുകളിലും പരിസരത്തും  പൊങ്ങിയ  വെള്ളം പൂർണ്ണമായി  നീക്കം   ചെയ്തു.വീട്ടുകാരും പരിസരവാസികളും  ഫയർ ഓഫീസർ മാർക്ക്  നന്ദി പറഞ്ഞു യാത്രയാക്കി .