മരണശേഷവും മാതൃകയായി അനുജിത്(CDV)

മരണശേഷവും മാതൃകയായി അനുജിത്(CDV)

കേരള ഫയർ& റെസ്ക്യൂ സർവീസിന്റെ കീഴിയിൽ പ്രവർത്തിക്കുന്ന  സിവിൽ ഡിഫൻസിന്റെ  കേഡറ്റായ അനുജിത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ജൂലൈ 14ന്  കൊട്ടാരക്കരക്ക് സമീപം അനുജിത് ഓടിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, കിംസ് ഹോസ്പിറ്റലിലും എത്തിച്ചു.ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും ജൂലൈ 17 ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അനുജിത്തിന് (27)  ￰യുണൈറ്റഡ് നേഷൻ  ഡൈനാമിക് പീസ് റെസ്ക്യൂ മിഷനും (UN DPRMI) തിരുവനന്തപുരം ചെങ്കൽ ചുള്ള ഫയർസ്റ്റേഷൻ ഓഫീസർ ശ്രീ.പ്രവീണിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന അംഗങ്ങളും സിവിൽ ഡിഫെൻസ് അംഗങ്ങളും   ആദരാഞ്ജലികൾ. അർപ്പിച്ചു  .
  അനുജിത് മുൻപ്  തന്നെ അവയവ ദാന ത്തിനു  സന്നദ്ധതഅറിയിച്ചിട്ടു
ണ്ടായിരുന്നു            അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങൾ   അനുജീത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ട് വരികയായിരുന്നു. ഹൃദയം, വൃക്കകൾ, 2കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവ നൽകി അനേകം പേർക്ക് പുതുജീവൻ  സമ്മാനിച്ചു. 
എറണാകുളത്ത്‌ ചികിത്സയിലുള്ള തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) സംസ്ഥാന സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്ററിൽ  ഹൃദയം എത്തിച്ചു നൽകിയത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് എന്നീ സർക്കാർ വകുപ്പുകളിലെ ഏകോപനത്തോടെയാണ് അവയവദാനം നടത്തിയത്.
             കേരളത്തിൻ്റെ സ്വന്തം സന്നദ്ധ സേനയായ സിവിൽ ഡിഫൻസിൻ്റെ കൊട്ടാരക്കര അഗ്നിശമന നിലയത്തിലെ അംഗമായിരുന്നു അനുജിത്.ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ അഗ്നിശമന രക്ഷാ സേനയോടൊപ്പം എന്നും മുൻപന്തിയിലായിരുന്നു. ലോക് ഡൗൺ കാലത്തും ജില്ലയിലെ എല്ലാ ജീവൻ രക്ഷാപ്രവർത്തനങ്ങളിലും ജനങ്ങൾക്കാവശ്യമായ പ്രവർത്തനങ്ങളൊക്കെ ചെയ്തു കൊടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. കായിക കലയിൽ  കഴിവ്  തെളിയിച്ചിട്ടുള്ള വ്യക്തി   ആയിരുന്നു എന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. റോഡ്, ജലാശയം എന്നീ വിവിധ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ അനുജിത് ഓടിയെത്തുമായിരുന്നു.പാളത്തിലെ വിള്ളൽ  മൂലം ഉണ്ടാകുമായിരുന്നു  വൻ ട്രെയിൻ  അപകടം  അനുജീത്തിന്റെയും  സുഹൃത്തുക്കളുടെയും  തക്ക  സമയത്തെ  ഇടപെടൽ മൂലം ഒഴിവാക്കാൻ  കഴിഞ്ഞു  .