ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്തിക്കാനുള്ള നിയോഗവുമായി ഐ എൻ എസ് ജലാശ്വ പുറപ്പെടുന്നു..

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്തിക്കാനുള്ള നിയോഗവുമായി  ഐ എൻ എസ്  ജലാശ്വ  പുറപ്പെടുന്നു..

ന്യൂഡല്‍ഹി:| ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നാവികസേനയുടെ മൂന്ന് കപ്പലുകള്‍ക്ക് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം. ഐഎന്‍എസ് ജലാശ്വ ഉള്‍പ്പെടെ കപ്പലുകള്‍ക്കാണ് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം നല്‍കിയത്.
കൂറ്റന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ഒരേ സമയം രാജ്യത്ത് എത്തിക്കാനാകും. ജലാശ്വക്ക് അതിലെ ജീവനക്കാരെ കൂടാതെ 1,000 ആളുകളെ വഹിക്കാനാകും. സാമൂഹിക അകലം പാലിച്ച് ആളുകളെ കയറ്റിയാല്‍ ഒരു ട്രിപ്പില്‍ 850 പേരെ കൊണ്ടുവരാമെന്നാണ് കണക്കുകൂട്ടല്‍. ജലാശ്വക്ക് ഒപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും അയക്കുന്നുണ്ട് എന്നതാണ് ലഭ്യമായ വിവരം