ശശി തരൂരിനെ വിമര്‍ശിച്ച്‌ ടിപി സെന്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ പാക്കിസ്ഥാൻ പ്രേമം അഞ്ചാം വിക്കറ്റ് വീഴ്‌ത്താനാണോ എന്ന് സംശയിക്കണം; ശശി തരൂരിനെ വിമര്‍ശിച്ച്‌ ടിപി സെന്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശശി തരൂരിനെ വിമര്‍ശിച്ച്‌ ടിപി സെന്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
SASI TAROOR LOOKING FOR HIS FIFTH WICKET

ബുദ്ധി മോശം വന്ന ''സനാതനധര്‍മ്മികള്‍'' ഉത്തരം പറയണം; നിങ്ങള്‍ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ ? ഇമ്രാനെ പുകഴ്‌ത്തിയതിന് പിന്നാലെ ഇപ്പോള്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചതിനെയും; ഇതൊക്കെ അഞ്ചാം വിക്കറ്റ് വീഴ്‌ത്താനാണോ എന്ന് സംശയിക്കണം;

 

ഇന്ത്യയുടെ വീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാനെ അപമാനിച്ച വീഡിയോയെയും പുകഴ്‌ത്തിയ തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി.  ഡോ: ടി.പി സെൻകുമാർ. 

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തുകയും ടിപ്പു സുല്‍ത്താന്റെ പേര് പറഞ്ഞ് നടത്തിയ പരാമര്‍ശനത്തിന് പിന്നാലെ ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച പരസ്യത്തെയും പിന്തുണച്ചതാണ് തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെന്‍ കുമാര്‍ എത്തിയതിന് പിന്നില്‍.

തരൂരിനെ വിജയിപ്പിച്ചവര്‍ ഇതിന് ഉത്തരം പറയട്ടെ എന്നും പാക്കിസ്ഥാനിയെ ആണോ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിച്ചത് എന്ന് സംശയിക്കുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു.ഒരു കാര്യം പറയാതെ വയ്യ, വോട്ടു ചെയ്തു ജയിപ്പിച്ചവര്‍ക്ക് അവര്‍ അര്‍ഹിച്ചത് കിട്ടുന്നു.ഒരു സംശയമുള്ളത് എന്താണ് പാക്കിസ്ഥാനോട് ഇദ്ദേഹത്തിന് ഇത്ര മമത എന്നതാണ്. 5ാമത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിങ് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് തരൂരിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹത്തെ പരോക്ഷമായി സൂചിപ്പിച്ച്‌ സെന്‍കുമാര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ടിപി സെന്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കുറെ ബുദ്ധി മോശം വന്ന ''സനാതനധര്‍മ്മികള്‍'' ഉത്തരം പറയണം.

നിങ്ങള്‍ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ എന്ന്?

ആദ്യം പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി,

പിന്നീട് ടിപ്പു സുല്‍ത്താന്റെ വിഷയത്തില്‍ പുകഴ്‌ത്തി, 
ഇപ്പോള്‍ അവസാനമായി ഇന്ത്യയുടെ വീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാനെ അപമാനിച്ച വീഡിയോയെയും പുകഴ്‌ത്തുന്നു ..

ഒരു കാര്യം പറയാതെ വയ്യ, വോട്ടു ചെയ്തു ജയിപ്പിച്ചവര്‍ക്ക് അവര്‍ അര്‍ഹിച്ചത് കിട്ടുന്നു

ഒരു സംശയമുള്ളത് എന്താണ് പാക്കിസ്ഥാനോട് ഇദ്ദേഹത്തിന് ഇത്ര മമത എന്നതാണ്

5 -മത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിങ് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കു ന്നു

 

ഫെസ്ബൂക് പോസ്റ്റിൽ വന്ന Aswin Radhakrishnan എന്നയാളുടെ വളരെ ശ്രദ്ധേയമായ  ഒരു കമന്റും ഇതോടൊപ്പം ചേർക്കുന്നു.

 

പാക്കിസ്ഥാൻ പത്രപ്രവർത്തക. തരാർ_തരൂർ ബന്ധം ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. തിരുവനന്തപുരത്തുകാരുടെ എം പി കുർത്ത മാറുന്നത് പോലെ സ്ത്രീ സമ്പർക്കം പുലർത്തുന്ന ആളാണെന്നാണല്ലോ സംസാരം. അതുകൊണ്ട് ആ ബന്ധത്തിൽ അന്തർലീനമായി എന്താക്കെയോ ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുകയും ചെയ്തു. അന്തരിച്ച സുനന്ദ പുഷ്കറുമായുള്ള ദാമ്പത്യ ജീവിതം ഉലഞ്ഞതിന് പിന്നിലും ഈ രഹസ്യബന്ധമാണെന്ന് ആരോപണമുണ്ട്.

തരൂരിന്റെ പാക്കിസ്ഥാൻ സ്നേഹപ്രകടനം ഇപ്പോഴും തുടരുമ്പോൾ തരാറിനെ ഓർക്കാതെ വയ്യ.തെരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം നാടുവിട്ട എം പി, ഈയെഴുതിയതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ  മാത്രമേയെടുക്കുവെന്ന് ഉത്തമ ബോധ്യമുണ്ട്. രാജ്യത്തിന്റെ അഭിമാനമായ അഭിനന്ദനെ പാക്കികൾ പരസ്യത്തിൽ കളിയാക്കുന്നതിലും രസം കണ്ടെത്തുന്ന തരൂറിന്റെ കൂറ് എങ്ങോട്ടാണെന്നത് വ്യക്തമായല്ലോ.തരൂരിൽ തരാർ ഇപ്പോഴും സ്പിരിറ്റായവശേഷിക്കുന്നുണ്ട്. കനലൊരു തരി മതിയെന്നതാണല്ലോ അദ്ദേഹത്തെ ജയിപ്പിച്ചയച്ചവരുടെ മുദ്രാവാക്യം. തരൂരിന് വോട്ട് വാരിക്കോരിക്കൊടുത്തവരിൽ നല്ലൊരു വിഭാഗം തീരപ്രദേശങ്ങളിലുള്ളവരാണ്. ഇത് മൂന്നാം തവണയാണ് സ്വന്തം തൊഴിലിനെപ്പോലും പ്രചരണമധ്യേ പരസ്യമായി അധിക്ഷേപിച്ച ഒരാളെ കടലിന്റെ മക്കൾ തെരഞ്ഞെടുക്കുന്നത്.എന്നിട്ടോ? അവരുടെ വീടുകൾ കടലെടുത്തപ്പോൾ സപ്രമഞ്ചക്കട്ടിലിൽ കിടന്ന് നിലവിളി ആസ്വദിക്കുകയായിരുന്നു ആ പുംഗവൻ. അദ്ദേഹത്തിന് ഇതെല്ലാം ഒരു രസമാണ് !  ഈ ദുർഗന്ധം നിങ്ങൾ അനുഭവിച്ചേ മതിയാകൂ. ചെരുപ്പിന്റെ മാഹാത്മ്യം പറഞ്ഞ് കളിയാക്കിയിട്ടും ഉളുപ്പില്ലാതെ വോട്ടിട്ട കുലസ്ത്രീകളും അനുഭവിക്കണം. പക്ഷെ നിന്ദ തുടർന്നാൽ രാജ്യസ്നേഹികൾ ചെരുപ്പെടുത്തടിക്കും. താങ്കൾക്ക് പാക്കിസ്ഥാനോടാണ് പ്രേമമെങ്കിൽ സ്ഥിരതാമസം അങ്ങോട്ടേക്കാക്കുക.

കടപ്പാട് 

Dr TP Senkumar