തീരദേശവാസികൾക്ക് ഭയാശങ്കകളില്ലാതെ വീടുകളിലേക്ക് മടങ്ങാനും ഉറങ്ങാനും ഇനി എന്ന് കഴിയും:പ്രേംകുമാർ വലിയതുറ

മുഖ്യമന്ത്രിയോട് ഒരേയൊരു ചോദ്യം തീരദേശവാസികൾക്ക് ഭയാശങ്കകളില്ലാതെ വീടുകളിലേക്ക് മടങ്ങാനും ഉറങ്ങാനും ഇനി എന്ന് കഴിയും:പ്രേംകുമാർ വലിയതുറ

തീരദേശവാസികൾക്ക് ഭയാശങ്കകളില്ലാതെ വീടുകളിലേക്ക് മടങ്ങാനും ഉറങ്ങാനും ഇനി എന്ന് കഴിയും:പ്രേംകുമാർ വലിയതുറ

കേരള സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ  ലോക വാണിജ്യ ഭൂപടത്തിൽ നിന്നും  സംസ്ഥാനം ഭരിക്കുന്ന കൊള്ളക്കാരുടെ കെടുകാര്യസ്ഥത കൊണ്ട് ചിതലരിക്കപ്പെട്ട ചരിത്രമുറങ്ങുന്ന തിരുവനന്തപുരത്തിന്റെ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്  വലിയതുറ കടൽപ്പാലം . കപ്പലടുത്തിരുന്ന കാലത്തെ സുവർണ്ണ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച് ജീവിക്കുന്ന കടലിന്റെ മക്കളും തീരവാസികളും  ഇന്ന് അതിജീവനത്തിനായും സുരക്ഷിതമായി ഉറങ്ങാനും കഴിയാത്ത വിധം ഭയാശങ്കകളാലും ഇനി ആരോട് പരാതി പറയണമെന്നറിയാതെ ജീവിതം വഴിമുട്ടി പ്രാര്ഥനയോടു കൂടി കഴിയുന്നു.

 ഒന്നാം നിരയും രണ്ടാം നിരയും മൂന്നാം നിരയും കടലെടുത്തു കഴിഞ്ഞു. കടൽക്ഷോപം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണം സർക്കാരിന്റെയും സംവിധാനങ്ങളുടെയും കെടു കാര്യസ്ഥതയും അഴിമതിയും ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. തലയിൽ കളിമണ്ണ് നിറച്ച പദ്ധതികൾ, ദിശാബോധം ഇല്ലാത്ത പ്രവർത്തനങ്ങൾ. വാചകമടിയിൽ മാത്രം ഒതുങ്ങുന്ന പ്രഖ്യാപനങ്ങൾ, ഇതെല്ലാം  ഇടതു സർക്കാരിനെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആക്കി മാറ്റുന്നു.

അതീവ സുരക്ഷക്കും ഭംഗിക്കും മുൻ‌തൂക്കം നൽകി വലിയതുറ പാലം 2016  മുതൽ ഒരു കോടി അഞ്ചു ലക്ഷം രൂപ ചിലവാക്കി പുതുക്കി പണിഞ്ഞു എന്ന് സർക്കാർ അവകാശപ്പെടുന്നു. ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുൻപേ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഉള്ളവ കടലെടുത്തു.. സമീപത്തുള്ള സോയിൽ സർവേ ഓഫീസ് ഉൾപ്പെടെ ഉള്ളവ നോക്കി നിൽക്കേ കടലെടുത്തു.ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവാക്കിയ കടൽപ്പാലത്തിൽ കയറണമെങ്കിൽ ലോങ്ങ് ജംപിൽ ലോക റിക്കാഡോടെ ചാടാൻ കഴിയണം ..!! പ്രവേശന കവാടം ഉൾപ്പെടെ ഉള്ളവ ഏതു നിമിഷവം കടൽ പൊത്തും. ഇതിൽ എവിടെ ആണ് സുരക്ഷ? തുറമുഖ വകുപ്പും മന്ത്രിയും  ഈ പ്രദേശത്ത് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല .... 

മഴ കനക്കുമ്പോൾ  പേരിന് ഒന്നോ രണ്ടോ ലോഡ്  പാറ കല്ലിറക്കും,  പൊടിയും തട്ടി പോകും.... അതിനപ്പുറം ഒരു പഠനമോ ശാസ്ത്രീയമായ പ്രവർത്തനങ്ങളൊ നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ല എന്നത് ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു... 

 ഉണ്ണാനും ഉറങ്ങാനും വരെ ഉപദേശികളെ കുത്തി നിറച്ച് അഹന്തയോടെയും ധാർഷ്ട്യഹത്തോടെയും സാധാരണക്കാരെ വെല്ലു വിളിച്ച് അധികാരത്താൽ ഭ്രമിച്ച് മദിച്ച്  നടക്കുന്ന മുഖ്യമന്ത്രി. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? ആർക്കാണ് ഈ സർക്കാർ ഗുണം ചെയ്യുന്നത്? 

കേരളത്തിൽ ഓഖി ദുരന്തം നാം കണ്ടു, കേരളത്തെ അടിമുടി ഉലച്ച പ്രളയം നാം കണ്ടു. കേരളത്തെ കയ്യും മെയ്യും നൽകി തണലേകുന്ന കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയെയും വെല്ലുവിളിച്ചും പഴി പറഞ്ഞും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും തള്ളി നീക്കിയതൊഴിച്ചാൽ സംസ്ഥാന സർക്കാർ ഈ ദുരന്ത മേഖലകളിൽ എന്ത് പ്രിക്കോഷൻ പദ്ധതികൾ ഇതുവരെ പ്രാവർത്തികമാക്കി? കുടുംബസമേതം പ്രളയദുരിതാശ്വാസ സഹായം ലഭിച്ച ഫണ്ടുകളുൾപ്പെടെയുള്ളവ ധൂർത്തടിക്കാൻ അധികാരികൾ വിമാനയാത്രകൾ നടത്തുന്നു. സുഖ ചികിത്സക്ക് ഉടുക്കാൻ തോർത്തുമുണ്ട്  വരെ ഖജനാവിലെ പൈസ എടുത്ത് മന്ത്രിമാർ വാങ്ങുന്നു.

തീരദേശവാസികൾക്ക് ഭയാശങ്കകളില്ലാതെ അവനവന്റെ വീടുകളിലേക്ക് മടങ്ങാനും ഉറങ്ങാനും ഇനി എന്ന് കഴിയും?

മറുപടി കൊടുക്കാനുള്ള ബാധ്യത വാർഡ് കൗൺസിലർ മുതൽ മുഖ്യമന്ത്രി വരെ ഉള്ള കൂട്ടർക്കുണ്ട് ...!!

ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഇക്കൂട്ടർ രാഷ്ട്രീയം തൊഴിലാക്കിയ അധമന്മാരുടെ കൂട്ടമായി മാറിയിരിക്കുന്നു.. നീതി തേടി എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായർ ... കേന്ദ്ര സർക്കാർ വലിയതുറ ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ നേരിട്ട് ഇടപെടണമെന്നുള്ള ആഗ്രഹമാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ടീമുകൾ  അടുത്തത ദിവസങ്ങളിൽ തന്നെ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് തുടർടനപടികളിൽ നേതൃത്വം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.. അതിനെ ഈ വികസന മുടക്കികളായ   അധമ കൂട്ടർ എങ്ങനെ എതിരിടും എന്നാണ് ഇനി നാടിന്റെഅഴിമതി രഹിതമായ   സമഗ്ര വികസനം സ്വപ്നം കാണുന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് .ആകയാലും കേരളം സംസ്ഥാന മുഖ്യമന്ത്രി കസേരയിലിരിക്കുന്ന മുഖ്യമന്ത്രിയോട് ഒരേയൊരു ചോദ്യം തീരദേശവാസികൾക്ക് ഭയാശങ്കകളില്ലാതെ അവനവന്റെ വീടുകളിലേക്ക് മടങ്ങാനും ഉറങ്ങാനും ഇനി എന്ന് കഴിയും????

PremKumar Valiyathura

 

 

പ്രേംകുമാർ വലിയതുറ, 

ബിജെപി ഒബിസി മോർച്ച  

സംസ്ഥാന മീഡിയ കൺവീനർ