സംസ്ഥാന സർക്കാർ മൂഢത്തരങ്ങളാൽ വലിയതുറയെ തകർക്കുന്നു : പുഞ്ചക്കരി സുരേന്ദ്രൻ

തീരം ദുരിതത്തിൽ, സംസ്ഥാന സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയം; മൂഢത്തരങ്ങളാൽ വലിയതുറയെ തകർക്കുന്നു : പുഞ്ചക്കരി സുരേന്ദ്രൻ

വലിയതുറ :തീരം കടലെടുക്കുന്ന സാഹചര്യത്തിൽ  ഉപദേശികളുടെ മൂഢത്തരങ്ങളാൽ ലക്ഷ്യബോധമില്ലാതെ കോടികൾ പാഴാക്കി ഒരു പരിഹാരവുമില്ലാതെ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഉപദേശികളായ മൂഢന്മാരുടെ സ്വർഗത്തിലിരുന്ന് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ബിജെപി ഒബിസി മോർച്ച സംസ്‌ഥാന പ്രസിഡണ്ട്  ശ്രീ.പുഞ്ചക്കരി സുരേന്ദ്രൻ.  സംസ്ഥാന മീഡിയ കൺവീനർ ശ്രീ.പ്രേംകുമാർ വലിയതുറ ,സ്റ്റേറ്റ് കമിറ്റി അംഗം ശ്രീ.മുരളീ കൃഷ്ണ ,ജയലക്ഷ്മി  തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം വലിയതുറയിലെ ദുരിത ബാധിത മേഖലകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

ഭാരതീയ ജനതാ പാർട്ടിയും കേന്ദ്ര സർക്കാരും വലിയതുറയ്ക്കൊപ്പം ആണെന്നും അദ്ദേഹം വോയിസ് ഓഫ് മി ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശാസ്ത്രീയ പഠനം നടത്താനോ ശാശ്വതമായ പരിഹാരം കാണണോ ശ്രെമിക്കാത്ത സർക്കാർ വലിയതുറ നിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.