സമ്പൂർണ ശുദ്ധജല ലഭ്യത: മോഡി സർക്കാരിന്റെ അടുത്ത വജ്രായുധം

സമ്പൂർണ ശുദ്ധജല ലഭ്യത:ഇതാ മോഡി സർക്കാരിന്റെ അടുത്ത വജ്രായുധം

സമ്പൂർണ ശുദ്ധജല ലഭ്യത: മോഡി സർക്കാരിന്റെ അടുത്ത വജ്രായുധം

പാവങ്ങൾക്ക്  ശൗചാലയം ഗ്യാസ് കണക്ഷൻ പാർപ്പിടം എന്നിവയ്ക്കു ശേഷം

ഇതാ മോഡി സർക്കാരിന്റെ അടുത്ത വജ്രായുധം .

അറിയാത്തവർ അറിയട്ടെ.

സമ്പൂർണ ശുദ്ധജല ലഭ്യത . 

ഒരു ഭാഗത്ത് വെള്ളപ്പൊക്കവും മറുഭാഗത്ത് വരൾച്ചയും ഇന്ത്യയുടെ ദുരന്തമാണ്. .

പണ്ട് ഭാർഗവരാമൻ ചെയ്തതു പോലെ നദീ സംയോജനമാണ് ഇതിനുള്ള പരിഹാരം എന്ന് കണ്ടെത്തിയത് മഹാനായ വാജ്പേയ് ജി ആയിരുന്നു.

നിർഭാഗ്യവശാൽ അതിനുള്ള ഭരണദൈർഘ്യം അദ്ദേഹത്തിന് കിട്ടിയില്ല.

അടുത്ത 5 വർഷത്തിനുള്ളിൽ ശുദ്ധജല ദൌർലഭ്യത്തിന് പരിഹാരം കാണുമെന്ന് നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും. നടപ്പായാൽ ലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഭരണ വിപ്ലവം ആയിരിക്കും അത്.

മൂന്ന് വകുപ്പുകളെ സംയോജിപ്പിച്ച് ജലമന്ത്രാലയം രൂപീകരിച്ചത് ആദ്യ പടി ആണ്.

 അറുപതിനായിരം  കോടി രൂപ മുതൽ മുടക്കി തമിഴ് നാട്ടിലെ കാവേരി നദിയെയും മധ്യ ഭാരതത്തിലൂടെ ഒഴുകുന്ന ഗോദാവരി നദിയെയും കൂട്ടിയിണക്കുന്ന അതി ബൃഹത് പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് ശ്രീ നിധിൻ ഗഡ്കരി കേന്ദ്ര ക്യാബിനെറ്റിലേക്കു അപ്പ്രൂവലിനായി സമർപ്പിച്ചിരിക്കുന്നു .

 ഇതോടുകൂടി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കം പഴങ്കഥയാകും . പത്തു ലക്ഷത്തിനു മുകളിൽ കർഷകർക്കു സമൃദ്ധമായി ജലസേചനം ഉറപ്പാക്കുന്ന പദ്ധതി തെക്കേ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ പുതുക്കി പണിയാൻ കെൽപ്പുള്ളതാകും.

 ഗോദാവരിയിൽ നിന്നും കൃഷ്ണ എന്ന വലിയ നദിയിലേക്കും അവിടന്ന് പെണ്ണാർ എന്ന പുഴവഴി കാവേരിയിലേക്കുമാണ് ജലം ഒഴുകാൻ പോകുന്നത്.മറ്റൊരു കൗതുകം ഈ പദ്ധതി പൂർണമായും ഭൂഗർഭ സ്റ്റീൽ പൈപ്പ് വഴിയാണ് നടപ്പിലാക്കുക എന്നതാണ് (പുഴയില്ലാത്ത ഇടങ്ങളിൽ ). ഇതിൽ ഗോദാവരിയും കൃഷ്ണയും ഇപ്പോൾ ലിങ്ക് ആയിട്ടുമുണ്ട് . വെള്ളപ്പൊക്കം , വലിയ കനാൽ ഉണ്ടാക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ എല്ലാ പ്രയാസങ്ങളും പൂർണമായും ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കുക. 1100 ടി എം സി ജലം അധികം ലഭിക്കുന്ന തമിഴ്നാട് വൻ കാർഷിക മുന്നേറ്റം ആണ് നടത്താൻ തയാറാകുന്നത്.

 കേരളത്തിലെ മാമാമാധ്യമങ്ങൾ ഒന്നു  പോലും ഈ വാർത്ത റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിക്ക്  വോയിസ് ഓഫ് മി യിലെ ഈ ശുഭ വാർത്ത കഴിയാവുന്നതും എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.