നഗര വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല; കാലാവധി അവസാനിക്കുന്ന പദ്ധതികള്‍ നഷ്ടമാകാന്‍ സാധ്യത

നഗര വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല; കാലാവധി അവസാനിക്കുന്ന പദ്ധതികള്‍ നഷ്ടമാകാന്‍ സാധ്യത

നഗര വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല; കാലാവധി അവസാനിക്കുന്ന പദ്ധതികള്‍ നഷ്ടമാകാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തിന്റെ നഗരവികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി കേരളത്തില്‍ പലയിടത്തും നിലച്ചു.
കേന്ദ്ര സര്‍ക്കാര്‍ മൂന്നു തവണ താക്കീതു നല്‍കിയിയിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല. ഇതോടെ 2020 ജൂണില്‍ കാലാവധി അവസാനിക്കുന്ന പദ്ധതികള്‍ കേരളത്തിന് നഷ്ടമാവുമെന്ന് ഏറെക്കുറേ ഉറപ്പായി.

കേരളത്തിലെ പ്രധാന നഗരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ഗതാഗത പരിഷ്‌ക്കരണം ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍,മലിന ജല സംസ്‌ക്കരണം, പാര്‍ക്ക് നവീകരണം, നഗരങ്ങളിലെ ഓടകളുടെ നിര്‍മാണം. എന്നിവയാണ് ഇതിലെ പ്രധാന പദ്ധതികള്‍.

കേരളത്തിലുടനീളം നടക്കുന്ന അമൃത് പദ്ധതിയുടെ മൊത്തം ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ മുപ്പത് ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ 20 ശതമാനവും വഹിക്കണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും
പാലക്കാട്, ഗുരുവായൂര്‍, ആലപ്പുഴ എന്നിടങ്ങളിലെ നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.

നഗരവികസന മന്ത്രാലയം അനുവദിച്ച 2357 കോടി രൂപയില്‍ ഇതുവരെ 1418 കോടി രൂപയുടെ പദ്ധതികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
എന്നാല്‍ കരാര്‍ നല്‍കിയ പദ്ധതികളില്‍ വളരെക്കുറച്ച്‌ എണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് നിലവില്‍ സംസ്ഥാനത്തെ പലഭാഗത്തും നടക്കുന്നത്, മഴക്കാലം ആരംഭിച്ചത് മുതല്‍ അതും നിലച്ച മട്ടിലാണ്.

കേന്ദ്രസര്‍ക്കാര്‍ മൂന്നു തവണ താക്കീത് നല്‍കിയിട്ടും അധികൃതര്‍ക്ക് ഇതുവരെ ഒരു അനക്കവും ഉണ്ടായിട്ടില്ല. നിര്‍മ്മാണം ഇനിയും വൈകിയാല്‍ പണം നഷ്ടമാകുമെന്ന് കേന്ദ്രം, സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ളത്. 271 എണ്ണത്തില്‍ 39 എണ്ണം മാത്രമാണ് ഇതുവരെ തുടങ്ങാനായത്.